അഗര്‍ത്തല: സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. 59 സീറ്റുകളിലായി മൊത്തം 309 സ്ഥാനാര്‍ഥികള്‍ പൊരുതുന്നു. കോണ്‍ഗ്രസ് 59, സിപിഎം 56, ബിജെപി 50, തൃണമൂല്‍ കോണ്‍ഗ്രസ് 27, ബിജെപിയുടെ സഖ്യകക്ഷി ഐപിഎഫ്ടി ഒന്‍പത് എന്നിങ്ങനെയാണ് പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ എണ്ണം.
സി.പി.എമ്മും ബി.ജെ.പി.യും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന ത്രിപുരയില്‍ ഞായറാഴ്ച വോട്ടെടുപ്പു നടക്കും. അറുപതംഗ നിയമസഭയിലെ 59 സീറ്റുകളിലാണ് വോട്ടെടുപ്പ്. സി.പി.എം. സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ് ബര്‍മയുടെ മരണത്തെത്തുടര്‍ന്ന് ചാരിലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12-ലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്; കോൺഗ്രസ് പത്തും. ആറു കോൺഗ്രസ് എംഎൽഎമാർ, ആദ്യം തൃണമൂൽ കോൺഗ്രസിലേക്കും പിന്നീടു ബിജെപിയിലേക്കും കൂടുമാറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1.54 ശതമാനത്തിൽ താഴെ മാത്രമാണു ബിജെപിക്കു ലഭിച്ച വോട്ടുകൾ. വൻപ്രചാരണം നടത്താൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെ ജനകീയ അടിത്തറ സംസ്ഥാനത്തു വളരെ വിപുലമാണ്. 40 ലക്ഷം ജനസംഖ്യയുള്ള ത്രിപുരയിൽ 25.33 ലക്ഷമാണു വോട്ടർമാർ.