ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട് ടെക് ലോകം രണ്ടായി തിരിയുന്നു. വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം വലിയ പ്രാധാന്യത്തോടെയാണ് ടെക് ലോകം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളിലേയും രാഷ്ട്രീയ കാലാവസ്ഥകള്‍ വരെ മാറ്റിമറിച്ച വിവരം ചോര്‍ത്തല്‍ ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല.
ലോകത്തിനുമുന്നില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കാഴ്ച്ചവച്ച് അതിശയിപ്പിക്കുന്ന ഇലോണ്‍ മസ്‌ക് തന്റെ ഫെയ്‌സ്ബുക്ക് പേജുകള്‍ കളഞ്ഞുകൊണ്ടാണ് ഇക്കാര്യത്തോട് പ്രതികരിച്ചത്. മസ്‌കിന്റെ ട്വിറ്ററിലുള്ള ഫോളോവേഴ്‌സ് വെല്ലുവിളിച്ചതിനേത്തുടര്‍ന്നാണ് പിന്നെന്താ എന്ന മട്ടില്‍ എലണ്‍ വെല്ലുവിളി ഏറ്റെടുത്തത്.
ടെസ്ല കാര്‍ കമ്ബനിയുടേയും സ്‌പേസ് എക്‌സ് എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റേയും ഫെയ്‌സ്ബുക്ക് പേജുകളാണ് മസ്‌ക് ഒറ്റയടിക്ക് ഉപേക്ഷിച്ചത്. 20 ദശലക്ഷം ലൈക്കുകളുള്ള പേജുകളായിരുന്നു ഇവ. ഫെയ്‌സ്ബുക്ക് പേജുകള്‍ ഡിലീറ്റ് ചെയ്യുക എന്ന ക്യാമ്ബയിനും തകൃതിയായി നടക്കുന്നുണ്ട്.
വാട്‌സാപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ അക്ടണ്‍ തുടങ്ങിവച്ച ഡിലീറ്റ് ഫെയ്‌സ്ബുക്ക് ക്യാമ്ബയിനാണ് ഏവരും ഏറ്റെടുത്തത്. ഫെയ്‌സ്ബുക്ക് ഓരോരുത്തരും ഉപേക്ഷിക്കേണ്ട സമയമായെന്ന് ബ്രയാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.