മോസ്‌കോ ∙ റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ ജയമുറപ്പിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ (65). തുടർച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയിൽ പുടിൻ കാൽനൂറ്റാണ്ടു തികയ്ക്കും. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്റെ പടയോട്ടം.
മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി ഉണ്ടായില്ല. പുടിന്റെ പ്രധാന വിമർശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവൽനിക്കു കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പിൽ മൽസരിക്കാനായില്ല. അദ്ദേഹം തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പുതിന്റെ പ്രധാന വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലെക്സി നല്‍വനിയ്ക്ക് വിലക്കുമൂലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ പുതിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തക്ക എതിരാളികള്‍ ഉണ്ടായിരുന്നില്ല. അനായാസ വിജയമായിരുന്നു പുതിന് ലഭിച്ചത്.
50 ശതമാനത്തിലേറെ പോളിങ് നടന്നതായാണ് പ്രാഥമിക സൂചനകൾ. പോളിങ് ശതമാനം താഴാതിരിക്കാൻ ഉദ്യോഗസ്ഥർ വോട്ടർമാരെ നിർബന്ധപൂർവം ബൂത്തുകളിലെത്തിച്ചതായി എതിരാളികൾ ആരോപിച്ചിരുന്നു. ഔദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ 74 ശതമാനത്തോളം വോട്ടുകൾ പുടിനു ലഭിക്കുമെന്നായിരുന്നു പ്രവചനം.