ന്യൂഡൽഹി∙ ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. മൂന്നു സംസ്ഥാനങ്ങളിലും ബിജെപിക്കു മുൻതൂക്കം പ്രവചിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആകെയുള്ള 60 സീറ്റില്‍ ബി.ജെ.പി, ഐ.പി.എഫ്.ടി സഖ്യം 45 മുതല്‍ 50 സീറ്റ് വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. സി.പി.എം ഒമ്പത്, പത്ത് സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. അതേസമയം ന്യൂസ് എക്‌സ് ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിന് 35 മുതല്‍ 45 സീറ്റ് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. സി.പി.എം 14 മതുല്‍ 23 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും രണ്ട് ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നു.
ത്രിപുരയിൽ കഴിഞ്ഞ 25 വർഷമായി ഭരണത്തിൽ തുടരുന്ന സിപിഎമ്മിന് ഇത്തവണ കാലിടറുമെന്നാണ് പുറത്തുവന്ന രണ്ട് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. ഇവിടെ ഐപിഎഫ്ടിയുമൊത്ത് ബിജെപി സർക്കാരിനു രൂപം നൽകുമെന്നാണ് ന്യൂസ് എക്സിന്റെ പ്രവചനം.