വാഷിംഗ്ടണ്‍: ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന് ബില്ലി ഗ്രഹാം (99) അന്തരിച്ചു. ബുധനാഴ്ച രാവിലെ നോര്‍ത്ത് കരോളിനയിലെ വസതിയിലായിരുന്നു അന്ത്യം. ലോകത്തില്‍ ക്രിസ്തുമതത്തിന്റെ പ്രചാരകരില്‍ പ്രമുഖനായിരുന്ന ബില്ലി പല അമേരിക്കന്‍ പ്രസിഡന്റുമാരുടെയും ആത്മീയ ഉപദേഷ്ടാവായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ സുവിശേഷ പ്രാസംഗികനായാണ് ബില്ലി ഗ്രഹാം അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ നിരവധി തവണ തന്റെ സുവിശേഷ പ്രഘോഷണ ദൗത്യവുമായി ഗ്രഹാം എത്തിയിട്ടുണ്ട്. അറുപത് വര്‍ഷം നീണ്ടു നിന്ന തന്റെ കര്‍മ്മ പഥത്തിലൂടെ 210 ദശലക്ഷം ആളുകളോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്