• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംഹാരതാണ്ഡവമാടി ഫോനി; പുരി പ്രേതനഗരമായി

ഫോനി ചുഴലി കൊടുങ്കാറ്റ്‌ 180 കിലോമീറ്റര്‍ വേഗത്തില്‍ സംഹാരതാണ്ഡവമാടിയതോടെ ഒഡിഷയിലെ പുരി പ്രേതനഗരമായി. ശക്തമായ കാറ്റിലും മഴയിലും മരങ്ങളും കെട്ടിടങ്ങളും മറിഞ്ഞുവീണു. മുന്‍കരുതലായി ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചതിനാല്‍ മരണഭയമകന്നിട്ടുണ്ട്‌. പ്രദേശം വിജനമായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗതം നിലച്ചു. കനത്ത മഴയില്‍ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

അപകടം മുന്നില്‍കണ്ട്‌ പ്രദേശവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷിത മാര്‍ഗം തേടിയിരുന്നു. മുന്‍ കരുതലായി 10 ലക്ഷത്തിലധികം പേരെയാണ്‌ ഒഴിപ്പിച്ചത്‌. സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം മൂവായിരം കേന്ദ്രങ്ങളിലാണ്‌ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്‌. ഉണക്കപ്പഴങ്ങള്‍ നിറച്ച ഒരുലക്ഷം പാക്കറ്റുകള്‍ വിതരണത്തിനായി തയാറാക്കി. ഒരുകോടിയോളം ആളുകളെ ഫോനി ബാധിക്കുമെന്നാണു കണക്കുകൂട്ടല്‍.

പുരിയില്‍നിന്നു തീര്‍ഥാടകരേയും വിനോദസഞ്ചാരികളേയും ഒഴിപ്പിക്കുന്നതിന്‌ മൂന്ന്‌ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തി. ഒഡിഷയിലെ തുറമുഖങ്ങളും അടച്ചു. സുരക്ഷയ്‌ക്കായി ആറ്‌ യുദ്ധക്കപ്പലുകളെ ഇന്ത്യന്‍ നാവികസേന അയച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന, ഗ്യാസ്‌ ഉല്‍പാദകരായ ഒഎന്‍ജിസി 500 തൊഴിലാഴികളെ മാറ്റി.

Top