• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫാനി ചുഴലിക്കാറ്റ്‌ ഭീഷണിയില്‍ തമിഴ്‌നാട്‌ തീരം: കേരളത്തിലും കനത്ത കാറ്റിനും മഴക്കും സാധ്യത

ശ്രീലങ്കയുടെ തെക്കുകിഴക്ക്‌ ഭാഗത്ത്‌ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട്‌ തീരത്ത്‌ ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ വിഭാഗം. ഫാനി ചുഴലിക്കാറ്റ്‌ എന്നാണ്‌ ഇതിന്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. ഫാനി കേരളത്തെ നേരിട്ട്‌ ബാധിക്കില്ലെങ്കിലും 29, 30 തീയ്യതികളില്‍ സംസ്ഥാനത്ത്‌ വ്യാപകമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്‌.

ഞായറാഴ്‌ച വരെ ശക്തമായ കാറ്റ്‌ വീശാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട്‌ ചേര്‍ന്നുള്ള തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട്‌ തീരത്തും മത്സ്യബന്ധനത്തിന്‌ പോകരുതെന്നാണ്‌ നിര്‍ദ്ദേശം. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത്‌ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ്‌ കടല്‍ക്ഷോഭത്തിന്‌ കടല്‍ക്ഷോഭത്തിന്‌ കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്‌ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28ാം തീയതിയോടെ ഇത്‌ 80-90 കിലോമീറ്റര്‍ വേഗം കൈവരിക്കാം. തമിഴ്‌നാട്‌ തീരത്ത്‌ 40-50 കിലോമീറ്റര്‍ വേഗത്തിലാകും. 30ന്‌ ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട്‌ തീരം കടക്കുമെന്നാണ്‌ കരുതുന്നത്‌.

Top