• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫാറ്റി ലിവര്‍: ചികിത്സിക്കാനാവില്ല, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ഫാറ്റി ലിവര്‍ എന്ന അസുഖത്തെ നിസാരമായി കാണേണ്ടതല്ല. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങളാണ്‌. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ്‌ ഫാറ്റി ലിവര്‍.

ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍കൊണ്ട്‌ ചികിത്സിക്കാനാവില്ല. ഭക്ഷണം നിയന്ത്രിച്ചാല്‍ മാത്രമേ ഫാറ്റി ലിവര്‍ തടയാനാകൂ. കണ്ണ്‌, ത്വക്ക്‌, നഖം എന്നിവ മഞ്ഞ നിറമാകുന്നത്‌, അടിവയറ്റില്‍ നീര്‌ വരുന്നത്‌, വിശപ്പില്ലാതാവുന്നത്‌ ഇവയൊക്കെയാണ്‌ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍. ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെപ്പറ്റിയാണ്‌ ഇവിടെ പറയുന്നത്‌.

ഉപ്പ്‌: ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ ഉപ്പ്‌ അധികം കഴിക്കുന്നത്‌ ജലാംശം കുറയ്‌ക്കും. ഉപ്പ്‌ അധികം കഴിക്കുന്നത്‌ ബിപി കൂട്ടാനിടവരുത്തുകയുംചെയ്യും. വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക്‌ ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും.

മധുരമുള്ള ഭക്ഷണങ്ങള്‍: ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ മധുരമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ചോക്ലേറ്റ്‌സ്‌, ഐസ്‌ക്രീം, സ്വീറ്റ്‌സ്‌ പോലുള്ള ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്‌. ടൈപ്പ്‌ 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍: കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന്‌ ദോഷകരമാണ്‌. ഇറച്ചി, ചീസ്‌, പനീര്‍, സാന്‍വിച്ച്‌, ബര്‍ഗര്‍, പ്രോസസ്‌ഡ്‌ മീറ്റ്‌ പോലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കൊഴുപ്പ്‌ അടിഞ്ഞ്‌ കിടന്നാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ്‌ കൂടാം.

മദ്യപാനം: ഫാറ്റി ലിവര്‍ രോഗമുള്ള ഒരാള്‍ ഒരു കാരണവശാലും മദ്യപിക്കരുത്‌. മദ്യപാനം ആരോ?ഗ്യത്തിന്‌ ഹാനികരമാണെന്ന്‌ കാര്യം എല്ലാവര്‍ക്കും അറിയാം. മദ്യപാനം ശരീരഭാരം കൂട്ടും. ഇത്‌ കരളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടാനും നഴിയൊരുക്കും

പ്രോസസ്‌ഡ്‌ മീറ്റ്‌: സോസേജ്‌, ഹോട്ട്‌ഡോഗ്‌ തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത്‌ ഫാറ്റി ലിവറിന്‌ കാരണമാകുമെന്നാണ്‌ മിക്ക പഠനങ്ങളും പറയുന്നത്‌. ഇറച്ചിയുടെ അമിത ഉപയോഗം വന്‍കുടലില്‍ ക്യാന്‍സറിന്‌ കാരണമായേക്കാം. രുചിയില്‍ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകള്‍ ചേര്‍ത്താണ്‌ പ്രോസസ്‌ഡ്‌ മീറ്റ്‌ തയ്യാറാക്കുന്നത്‌.

Top