തിരുവനന്തപുരം: ഫെഡറലിസം സംബന്ധിച്ച് കേരളം ഉയര്‍ത്തിയ പ്രശ്നം പ്രസക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ജി.എസ്.ടി, ധനകാര്യ കമീഷന് വിഷയങ്ങളില്‍ കേന്ദ്രത്തിന് നിഷേധാത്മക നിലപാടാണെന്ന ആക്ഷേപമായിരുന്നു കേരളത്തിന്. വ്യാഴാഴ്ച സര്‍വകക്ഷി സംഘവുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച മോദിയുടെ നിലപാട് ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ഞെരിച്ചു കൊല്ലുെന്നന്ന കേരള നിലപാടിന് അടിവരയിടുന്നതായി. രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞത് സി.പി.എമ്മിനും എല്‍.ഡി.എഫിനും രാഷ്ട്രീയ നേട്ടമായി. ഒപ്പം നിന്ന യു.ഡി.എഫും രാഷ്ട്രീയ പങ്ക് പറ്റി, എന്നാല്‍, ബി.ജെ.പി ഒറ്റപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് താലത്തില്‍വെച്ച് നല്കിയ രാഷ്ട്രീയ വിഭവമായി പ്രധാനമന്ത്രിയുടെ പരിഹാസം. കക്ഷി രാഷ്ട്രീയ കണ്ണിലായിരുന്നു മോദിയുടെ പ്രതികരണം എന്ന വികാരമാണ് പൊതുസമൂഹത്തില്‍. അപമാനകരമായ നിലപാടുകളോട് കര്‍ക്കശമായി പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വീകരിച്ച സംയമനതന്ത്രവും ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാറിനെയും ഒറ്റപ്പെടുത്തുന്നതാണ്. ഇത് പ്രതിപക്ഷത്തിെന്റ ആയുധമാകുന്നതോടെ കേരളത്തില്‍ വിയര്‍ക്കുക ബി.ജെ.പിയാവും. വര്‍ഷത്തില്‍ ഏറെ സമയവും വിദേശ സന്ദര്‍ശനത്തിന് ചെലവഴിക്കുന്ന പ്രധാനമന്ത്രിയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയെ പരിഹസിച്ചത്. ഇത് തിരിഞ്ഞുകുത്തുമെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രത്തിനെതിരായ നിലപാടിലേക്ക് ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ എത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. ഒടുവില്‍ ഡല്‍ഹിയില്‍ 'ആപ്' സര്‍ക്കാറിെന്റ സമരത്തില്‍ പിന്തുണയുമായി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ ഒരുമിക്കുകയും ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിയ സമരത്തിന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്ക്കൊപ്പമെത്തി പിന്തുണ നല്‍കിയതിെന്റ പ്രതികാരമായും മോദിയുടെ നടപടി വ്യാഖ്യാനിക്കപ്പെടാം.
ഇതര സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തെ കേരളത്തിെന്റ സര്‍വകക്ഷിസംഘത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന പരിഭവവും നിലനില്‍ക്കില്ല. എ.എന്‍. രാധാകൃഷ്ണന് സംഘത്തിലുണ്ടായിരുന്ന നിലക്ക് സംസ്ഥാന ബി.ജെ.പിയുടെ അസ്ഥിത്വത്തെ തള്ളുന്ന കേന്ദ്ര നേതൃത്വത്തിെന്റ നിലപാടായി ഇത് ആക്ഷേപിക്കപ്പെടുമോയെന്ന ആശങ്കയും സംഘ്പരിവാര്‍ നേതാക്കള്‍ക്കുണ്ട്.