• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രളയക്കെടുതി; സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത മുഴുവനായും ദുരിതാശ്വാസനിധിയിലേക്ക്

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ഓണക്കാലത്തെ ഉത്സവബത്ത മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. വെള്ളിയാഴ്‌ച വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് എന്‍.ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു. ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്ത ദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുകയാണെന്നും മാത്തുക്കുട്ടി പറഞ്ഞു.

Top