ലോകകപ്പില്‍ സെനഗല്‍ പുറത്തായ ഫെയര്‍പ്ലേ നിയമം തുടരുമെന്ന് ഫിഫ അറിയിച്ചു. ജപ്പാനും സെനഗലും ഗ്രൂപ്പില്‍ ഒരേ പോയന്റില്‍ എത്തിയതിനെ തുടര്‍ന്ന് ഫെയര്‍പ്ലേ നിയമ പ്രകാരം കൂടുതല്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയ സെനഗല്‍ ഗ്രൂപ്പിന് പുറത്ത് പോവുകയും കുറവ് മഞ്ഞ വാങ്ങിയ ജപ്പാന് പ്രീക്വാര്‍ട്ടറില്‍ എത്തുകയും ചെയ്തിരുന്നു. ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇത് മാറ്റുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ല എന്ന് ഫിഫ പറഞ്ഞത്.
ഈ ഫെയര്‍പ്ലേ നിയമം ഇല്ലായിരുന്നു എങ്കില്‍ ഇതേ പോലെ പോയന്റ് തുല്യമായാല്‍ നറുക്ക് ഇടേണ്ടി വന്നേനെ. അത് ടീമുകളോട് കാണിക്കുന്ന നീതി ആകില്ല. കളത്തില്‍ നടന്ന കാര്യങ്ങള്‍ അനുസരിച്ചാകണം തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത് എന്നതു കൊണ്ടാണ് ഈ നിയമം കൊണ്ടു വന്നത് എന്നും ഫിഫ പറഞ്ഞു.
ഏജ് ഗ്രൂപ്പ് ടൂര്‍ണമെന്റുകളിലും വനിതാ ടൂര്‍ണമെന്റുകളിലും ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും ഫിഫ ഓര്‍മ്മിപ്പിച്ചു.