അത്യന്തം ആവേശം നിറഞ്ഞ ലോകകപ്പ് ബെല്‍ജിയം - ടുണീഷ്യ മത്സരത്തില്‍ ബെല്‍ജിയത്തിന് ആധികാരിക വിജയം. പോരാട്ടം അവസാനിച്ചപ്പോള്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയത്തിന് മിന്നും ജയം. സൂപ്പര്‍താരങ്ങളായ റെമേലു ലുകാകു, ഇൗഡന് ഹസാര്‍ഡ് എന്നിവര്‍ ഇരട്ട ഗോളടിച്ചപ്പോള്‍ ബെല്‍ജിയത്തിന് വേണ്ടി മിച്ചി ബാറ്റുഷുവായി 90ാം മിനിറ്റില്‍ അഞ്ചാം ഗോള്‍ നേടി.
ആറാം മിനുട്ടില്‍ പെനല്‍റ്റിയില്‍നിന്ന് ഹസാര്‍ഡ് നേടിയ ഗോളില്‍ ബല്‍ജിയം 1 - 0 ന് ലീഡ് നേടിയതോടെ പിന്നീട് നടന്നത് വാശിയേറിയ മത്സരമായിരുന്നു. ബോക്സില്‍ ഹസാര്‍ഡിനെ ബെന്‍ യൂസഫ് വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.
16-ാം മിനുറ്റില്‍ ബെല്‍ജിയത്തിന്റെ മിന്നല്‍വേഗത കണ്ട മുന്നേറ്റത്തില്‍ ലുക്കാക്കു രണ്ടാം ഗോള്‍ നേടി. എന്നാല്‍ രണ്ട് മിനുറ്റുകളുടെ ഇടവേളയില്‍ ബെല്‍ജിയത്തെ വിറപ്പിച്ച് ടുണീഷ്യ ബ്രോണിലൂടെ മറുപടി നല്കി. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലുകാകു വീണ്ടും വല നിറച്ചു. സ്കോര്‍ 3 - 1.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിടവേ ഇൗഡന് ഹസാര്‍ഡിന്റെ ഗോളിലൂടെ ബെല്‍ജിയം ലീഡ് നാലാക്കി. പിന്നീട് ബാറ്റുഷുവായി 90ാം മിനിറ്റില്‍ അഞ്ചാം ഗോള്‍ നേട്ടം സ്വന്തമാക്കി.