മലയാള ചലച്ചിത്ര സംവിധായകനും, നടനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ തമ്ബി കണ്ണന്താനം അന്തരിച്ചു. 64 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മരണം സംഭവിച്ചത്. കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് ക!ഴിഞ്ഞ മാസം 22 മുതല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചികിത്സയ്ക്കിടെ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. തിങ്കളാ!ഴ്ച വൈകിട്ടോടെ രോഗം മൂര്‍ച്ഛിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മരണം സംഭവിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ നാളെ വൈകിട്ട് 3 മുതല്‍ ആറ് മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. .
അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ അമേരിക്കയില്‍ ആയതിനാല്‍ സംസ്‌കാരം മറ്റന്നാള്‍ ജന്മനാടായ കാഞ്ഞിരപ്പളളിയില്‍ നടക്കും. കാഞ്ഞിരപ്പളളി പാറത്തോട് സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയില്‍ പളളിയിലാകും സംസ്‌കാരം നടത്തുക. കുഞ്ഞുമോളാണ് ഭാര്യ. ഐശ്യര്യ, ഏയ്ഞ്ചല്‍ എന്നിവരാണ് മക്കള്‍. .
തമ്ബി കണ്ണന്താനത്തിന്റെ മരണവിവരം അറിഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തിയിരുന്നു. സംവിധായകരായ കമല്‍, രഞ്ജിത്, സിബി മലയില്‍ നടന്മാരായ സിദ്ദിഖ്, വിനായകന്‍, നിര്‍മ്മാതാക്കളായ ആന്റണി പെരുന്പാവൂര്‍, ആന്റോ ആന്റണി എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. നാളെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ സിനിമാ, സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. .