സ്ത്രീകള്‍ക്കെതിരായ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. കണ്ണൂരില്‍ വനിതാ കമ്മീഷന്‍ നടത്തിയ ഏകദിന അദാലത്തില്‍ ഇത്തരത്തിലുള്ള അഞ്ച് പരാതികളാണ് ലഭിച്ചത്. സ്ത്രീകളെ സാമ്ബത്തിക തട്ടിപ്പിന് ഇരയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നടത്തിയ ഏകദിന അദാലത്തിലാണ് സാമ്ബത്തിക തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി നിരവധി സ്ത്രീകള്‍ എത്തിയത്.വിദേശ ജോലി വാഗ്ദാനം ചെയ്തുള്ള സാമ്ബത്തിക തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ് , റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് തുടങ്ങിയവയ്ക്കാണ് സ്ത്രീകളെ ഇരകളാക്കുന്നത്.
വീട്ടമ്മമാരാണ് കൂടുതലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്.സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന സാമ്ബത്തിക കുറ്റകൃത്യ കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി സ്ത്രീകളെ സാമ്ബത്തിക തട്ടിപ്പിന് ഇരയാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.കണ്ണൂരിലെ അദാലത്തില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്ക് എതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ വ്യക്തമാക്കി.