കോട്ടയം കലക്‌ട്രേറ്റിന് സമീപം വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. 7 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമായിട്ടില്ല.
കോട്ടയം കലക്‌ട്രേറ്റിന് സമീപത്തുള്ള വ്യാപാര സമുച്ചയത്തില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചതാകാം എന്നാണ് സംശയം.
ഒന്നാം നിലയില്‍ ഉണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായും രണ്ടാം നിലയിലെ ടെക്സ്റ്റൈല്‍സ് ഷോപ്പ് ഭാഗീകമായും കത്തിനശിച്ചു.
മൂന്നാം നിലയില്‍ നിരവധി പേര്‍ താമസിക്കുന്നുണ്ടായിരുന്നുവെങ്കിലും പുക ഉയര്‍ന്നപ്പോള്‍ തന്നെ ഇവരെ മാറ്റാന്‍ സാധിച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.
കോട്ടയത്ത് നിന്നും ചങ്ങനാശേരിയില്‍ നിന്നും 7 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി നാല് മണിക്കൂറോളം പ്രയത്നിച്ചിട്ടാണ് തീയണച്ചത്.
സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലും ഫയര്‍ഫോഴ്സ് കൈ കൊണ്ടിട്ടുണ്ട്. തീ പടരാനുള്ള കാരണത്തെ കുറിച്ച് അന്വേഷണവും ആരoഭിച്ചിട്ടുണ്ട്.