മുംബൈ: ബോളിവുഡ് നടനും ബിജെപി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്നും അബദ്ധത്തില്‍ വെടിപൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ശത്രുഘ്നന്‍ സിന്‍ഹയുടെ വീടിനുമുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ സര്‍വീസ് റിവോള്‍വറില്‍നിന്നാണ് വെടിപൊട്ടിയത്. ജുഹുവിലെ സിന്‍ഹയുടെ വീടിനു മുന്നിലായിരുന്നു സംഭവം.