സ്പൈസ്ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേ മറികടന്നു. റണ്‍വേ പരിധി കടന്ന് 50 മീറ്റര്‍ പിന്നിട്ടാണു വിമാനം നിന്നത്. മുംബൈയില്‍നിന്ന് 230 കിലോമീറ്റര്‍ ദൂരെയുള്ള ഷിര്‍ദി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരുക്കില്ലെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു,
ഡല്‍ഹിയില്‍ നിന്നെത്തിയ എസ്ജെ 946 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനക്കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഷിര്‍ദി സായിബാബയുടെ ക്ഷേത്രമുള്ള നഗരത്തില്‍ 2017ലാണ് ഉദ്ഘാടനം ചെയ്ത വിമാനത്താവളമാണിത്.