• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുംബൈയില്‍ അപകടത്തില്‍പ്പെട്ട വിമാനം പറത്തിയത് അനുമതിയില്ലാതെയെന്ന്

മുംബൈയില്‍ അപകടത്തില്‍പ്പെട്ട വിമാനം പറത്തിയത് ഡിജിസിഎയുടെ അനുമതിയില്ലാതെയെന്ന് ആരോപണം. പരീക്ഷണപ്പറക്കല്‍ നടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഇതുസംബന്ധിച്ച്‌ യുപി സര്‍ക്കാര്‍ യു.വൈ ഏവിയേഷന് എതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.

ജുഹു എയര്‍സ്ട്രിപ്പില്‍ നിന്ന് പരീക്ഷണ പറക്കലിനുപോയ ബീച്ച്‌ക്രാഫ്റ്റ് കിംഗ് എയര്‍ സി 90 വിമാനം കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗിനൊരുങ്ങവേ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഘട്‌കോപാറിലെ തുറസായ സ്ഥലത്ത് ഇടിച്ചിറക്കുകയായിരുന്നു എന്നാണ് വിവരം.

രണ്ടുപൈലറ്റുമാര്‍, രണ്ട് എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാര്‍, ഒരു വഴിയാത്രക്കാരന്‍ എന്നിവര്‍ തല്‍ക്ഷണം മരിച്ചു. പൈലറ്റുമാരില്‍ ഒരാളും എന്‍ജിനീയറും വനിതകളാണ്. അപകടം നടന്നത് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന തുറസ്സായ സ്ഥലത്തായതിനാല്‍ വന്‍ദുരന്തം ഒഴിവായി. 2014ല്‍ യുപി സര്‍ക്കാര്‍ മുംബൈ യു.വൈ ഏവിയേഷന് കൈമാറിയ വിമാനമാണ് അപകടത്തില്‍പെട്ടത്.

Top