• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എലിപ്പനി ബാധിച്ച്‌ ഇന്ന് ഒരു മരണം കൂടി ! ഇതോടെ എലിപ്പനി മരണങ്ങള്‍ 47 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം ചാല സ്വദേശിനി രാഖി (45) ആണ് മരിച്ചത്.

ഇതോടെ ഈ വര്‍ഷം എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 47 ആയി.

ഇന്ന് 53 പേര്‍ക്ക് എലിപ്പനി പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് മലേറിയയും പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നത്.

Top