2019 ലെ പ്രളയത്തില്‍ കേരളത്തിന് കേന്ദ്രസഹായമില്ല.
ഗുരുതരപ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് ആവശ്യപ്പെട്ടത്. സെപ്തംബര്‍ ഏഴിനാണ് സഹായം തേടി കേരളം കേന്ദ്രത്തിന് കത്തുനല്‍കിയത്. അതേസമയം,ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടിരൂപ അധികസഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സഹായം അനുവദിച്ചത്.