ജീമോന്‍ റാന്നി
ഫ്‌ലവേഴ്‌സ് ടിവി യുടെ രണ്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഡാലസില്‍ നടത്തപ്പെടുന്ന മെഗാഷോ ടിക്കറ്റ് വില്‌പന കിക്കോഫ് മീറ്റിംഗ് മെസ്‌കീറ്റു പബ്ലിക് ലൈബ്രറിയില്‍ മെയ് ഇരുപത്തിയഞ്ചു ശനിയാഴ്‌ച വൈകീട്ട് നടന്നു.
ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ചാപ്‌റ്റര്‍ പ്രസിഡന്റും ഫ്‌ലവേഴ്‌സ് ടിവി യുഎസ്‌എ ഡിറക്ടറുമായ ടി സി ചാക്കോ സദസിനെ സ്വാഗതം ചെയ്‌തു, നാളിതുവരെ ഫ്‌ലവേഴ്‌സ് ടിവിയോട് കാണിച്ച സഹകരണത്തിന് നന്ദി പറയുകയും ആഗസ്റ്റ് പതിനെട്ടിന് വേണുഗോപാലും സംഘവും നയിക്കുന്ന സംഗീത,നൃത്ത, ഹാസ്യ പരിപാടികള്‍ക്ക് ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ഫ്‌ളവേഴ്‌സ് ടിവിയുടെ ഈ സെക്കന്‍ഡ് ആനിവേഴ്‌സറി ഷോയുടെ മെഗാ സ്‌പോണ്‍സര്‍ സ്‌പൈസ് മാര്‍ട്ട് ഇന്ത്യന്‍ ഗ്രോസറീസ് ആന്‍ഡ് കേറ്ററിങ് സ്ഥാപനത്തിന്‍റെ ഉടമ വിനോദ് ജോര്‍ജിനെ ഫ്‌ലവേഴ്‌സ് ടിവി യു.എസ്.എയുടെ റീജണല്‍ മാനേജര്‍ വില്‍സണ്‍ തരകന്‍ സദസിനു പരിചയപ്പെടുത്തുകയും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങുകയും ചെയ്‌തു. ഫ്‌ളവേഴ്‌സ് ടിവിയുടെ മെഗാ സ്‌പോണ്‍സര്‍ ആകുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിനോദ് ജോര്‍ജ് സദസിനെ അറിയിച്ചു . ഈ ഷോയുടെ മറ്റൊരു സ്‌പോണ്‍സര്‍ സ്‌പെക്ട്രം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സിഇഒ ഷിജു എബ്രഹാമില്‍ നിന്നുളള പോണ്‍സര്‍ഷിപ്പ് ടി സി ചാക്കോ ഏറ്റുവാങ്ങി.
സദസില്‍ ഡാലസിലെ വിവിധ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്‌ധാനം ചെയ്‌തു. ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയെ പ്രധിനിധികരിച്ചു അമേരിക്കയിലെ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ പി പി ചെറിയാന്‍ ആശംസകള്‍ അറിയിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യു.എസ്.എ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്‍റ് ഡോ. ഷിബു സാമുവല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ചും ഗാര്‍ലന്‍ഡ് സിറ്റിയെ പ്രതിനിധീകരിച്ചും ഈ പരിപാടിയില്‍ പങ്കെടുക്കുകയും എല്ലാവിധ ആശംസകള്‍ അറിയിക്കുകയും ചെയ്‌തു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ജോയിന്‍ സെക്രട്ടറി ജോജി അലക്‌സാണ്ടര്‍ ഫ്‌ലവേഴ്‌സ് ടിവിക്ക് എല്ലാവിധ ആശംസകള്‍ അറിയിക്കുകയും,നടക്കാന്‍ പോകുന്ന വേണുഗോപാല്‍ ഷോ ഏറ്റവും മികവുറ്റ ഒരു പ്രോഗ്രാം ആയിരിക്കുമെന്നും സദസിനെ അറിയിക്കുകയുണ്ടായി.
ഡാളസിലെ സാമൂഹികപ്രവര്‍ത്തകനും ബിസിനസുകാരനുമായ ജോ സാമുവല്‍ ഫ്‌ലവേഴ്‌സ് ടിവിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ പ്രോഗ്രാമിന് എല്ലാവിധ പിന്തുണയും അറിയിക്കുകയുണ്ടായി. കോപ്പല്‍ സെന്‍റ് അല്‍ഫോന്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 18 ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയെ കുറിച്ച് ജനങ്ങളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ടി.സി.ചാക്കോ, റീജനല്‍ മാനേജര്‍ വില്‍സണ്‍ തരകന്‍, രവികുമാര്‍ എടത്വ,ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്‌റ്റര്‍ പ്രസിഡന്റ് മീന നിബു, ജോസിലി എബ്രഹാം, ബീന തരകന്‍, ഐറിന്‍ ജിപ്‌സണ്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു സഖറിയ: 8476306462, ടി.സി.ചാക്കോ: 2146827672, വില്‍സണ്‍ തരകന്‍: 9728418924, രവികുമാര്‍ എടത്വ: 4695566598, മീന നിബു: 2149067410, ജോസിലി എബ്രഹാം: 4693459723, ഐറിന്‍ കല്ലൂര്‍: 4694636098, സിജോ വടക്കന്‍: 5127402262.