ഫിലഡല്‍ഫിയ: അഖില ലോക മലയാളികള്‍ക്ക് സംഘടനാഭിമാനത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഫൊക്കാന എന്ന അമേരിക്കന്‍ മലയാള സംഘ ചേതനയുടെ മധുരപ്പതിനെട്ടാമത് നാഷണല്‍ കണ്വെന്ഷന് വാലി ഫോജ് റാഡിസണ്‍ ഹോട്ടല്‍ സമുച്ചയത്തിന്റെ അതിബൃഹത്തായ അങ്കണവും അകത്തളങ്ങളും രാജകീയ പ്രൗഢിയോടെ സര്‍വസജ്ജമെന്ന് ഫൊക്കാനാ ഭാരവാഹികള്‍ പ്രസ്താവിച്ചു. “” ഞങ്ങള്‍ വന്നു, കണ്ടു, ബോദ്ധ്യപ്പെട്ടു”.
കേരളമക്കള്‍ അമേരിക്കയില്‍ സ്വരുക്കൂട്ടിയൊരുക്കിയ പത്തരമാറ്റുള്ള കലാ സാംസ്കാരിക ഹാരങ്ങള്‍ ജൂലയ് 5 വ്യാഴം മുതല്‍ ജൂലയ് 8 ഞായര്‍ വരെയുള്ള ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനില്‍ കൈരളിയ്ക്ക് ചാര്‍ത്തും. 101 വനിതാ മഹത്വങ്ങളുടെ തിരുവാതിരയോടെ ആരംഭിക്കുന്ന ഫൊക്കാനാ കുടുംബോത്സവം സൗന്ദര്യത്തിന്റെ വസന്തോത്സവം ചൂടുന്ന ബ്യൂട്ടി പേജന്റോടെ “”സാഹോദര്യ നഗരിയില്‍” സമാപിക്കുമ്പോള്‍ നാലു ദിനരാത്രങ്ങളിലായി കലാ സപര്യയുടെ പതിനെട്ടാം പടിയില്‍ “കുടുംബം നമുക്കിമ്പം” എന്ന മധുര മന്ത്രങ്ങള്‍ ശരണ ധ്വനിയുണര്‍ത്തും.
ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്, കണ്വെന്ഷന് ചെയര്മാന് മാധവന് നായര്‍, ഫൗണ്ടേഷന് ചെയര്മാന് പോള്‍ കറുകപ്പിള്ളി, വനിതാ ഫോറം നാഷണല്‍ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, കണ്വെന്ഷന് കണ്‍വീനര്‍ സുധാ കര്‍ത്താ, ഗ്രാമ സംഗമം-നഗര സംഗമം ചെയര്മാന് അലക്സ് തോമസ്, രജിസ്ട്രേഷന് ചെയര്മാന് മോഡി ജേക്കബ്, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് വിന്‍സന്റ് ഇമ്മാനുവേല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ് ഓലിക്കല്‍, ഫൊക്കാനാ വക്താവ് ജോര്‍ജ് നടവയല്‍,
ഫസിലിറ്റീസ് കോര്‍ഡിനേറ്റര്‍ അലക്സ് മുരിയ്ക്കനാനി , കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദേവസ്സി പാലാട്ടി, ബ്യൂട്ടി പേജന്റ് ചെയര്‍ പേഴ്സണ്‍ ലൈസ്സി അലക്സ്, റിലിജിയസ് ഹാര്‍മണി കോര്‍ഡിനേറ്റര്‍ ഫാ. ഫിലിപ്പ് മോഡയില്‍, മലയാളി മങ്ക കോ ചെയര്‍ മേരിക്കുട്ടി മൈക്കിള്‍, മലയാളി മങ്കാ കോ ചെയര്‍ ജെസ്സി കാനാട്ട്, ബാങ്ക്വറ്റ് കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ ആന്റണി, ട്രാന്സ്പോര്ട്ടേഷന് കോര്‍ഡിനേറ്റര്‍ ഫീലിപ്പോസ് ഫിലിപ്, ബാങ്ക്വറ്റ് കോര്‍ഡിനേറ്റര്‍ ജോണ്‍ പണിക്കര്‍,
അക്കോമഡേഷന്‍ ചെയര്മാന് ബോബീ ജേക്കബ്, കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റിയംഗം ജോയി ചാക്കപ്പന്, ഫസിലിറ്റി കമ്മിറ്റിയംഗം ഫ്രാന്‍സീസ് കാരക്കാട്ട്, ഫസിലിറ്റി കമ്മിറ്റിയംഗം സോമരാജന് പി. കെ, ഫസിലിറ്റി കമ്മിറ്റിയംഗം ജോര്‍ജ് എന്നിവരുള്‍പ്പെടെ വിവിധ ഫൊക്കാനാ നേതാക്കള്‍ വാലീ ഫോജ് റാഡിസണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ യോഗം ചേര്‍ന്ന് ഫൊക്കാനാ കണ്വെന്ഷന് മുന്നൊരുക്കങ്ങളെ വിലയിരുത്തി.