• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നർമ്മ ചിത്രീകരണം; ഫോമാ ഫൊക്കാനാ ഇലക്ഷൻ ചൂടും ചാക്കിട്ടു പിടുത്തവും.

പല അമേരിക്കൻ മലയാളികളും ആദ്യം ഒന്നു പരിചയപ്പെടുമ്പോൾ ചോദിക്കും ഏതു പള്ളീ ലാ, ഏത് അമ്പലത്തിലാ പോണ്... പിന്നെ ചിലർ ചോദിക്കും ഫോമായാണാ ഫൊക്കാന യാണോ എന്ന്. അതു പലർക്കും എന്തുട്ടാണെന്നറിയാതെ വാ പൊളിച്ചെന്നുമിരിക്കും. എന്നാൽ വിവരമറിയാവുന്ന ബഹുഭൂരിപക്ഷത്തിനും ഈ ഫോമാ-ഫൊക്കാനാ രണ്ടു കുപ്പി യിലെ ഒരേ ദ്രാവകം മാത്രം.

ചിലരുടെ വെർഷനിൽ വെവ്വേറെ രണ്ടു കുപ്പിയിലിറക്കി അംബലാ പ്രസ്ഥാനങ്ങൾ. എന്നാൽ ഈ ഫോമാ-ഫൊക്കാനാ കുപ്പികളിലോ അംബല യിലൊ ആപ്പിലൊ ആകാത്ത അനേകം പ്രസ്ഥാനങ്ങൾ, വ്യക്തികൾ പമ്മി പമ്മി വഴുതി വഴുതി അമേരിക്കയിലുടനീളം വഴിമാറി നടക്കുന്നുണ്ട്. ഫോമാ ആയാലെന്ത്, ഫൊക്കാന ആയാലെന്ത്, ആർക്കെന്തു ഗുണം, ആർക്കെന്ത് ചേതം. നമ്മൾ ജോലി ചെയ്താൽ കാശ് കിട്ടും അതുവഴി ജീവിക്കാം എന്നു പറയുന്നവരാണധികവും. എന്നാൽ രണ്ടു വർഷത്തിലൊ രിക്കൽ ഫോമാ- ഫൊക്കാനാ നടത്തുന്ന കൺവെൻഷനിലെ മുഖ്യയിനവും വെടിക്കെട്ടും അതിലെ ഇലക്ഷൻ തന്നെ.

അതുപോലെ അതിലെ ജനപ്രിയതാരങ്ങൾ ഇലക്ഷൻ സ്ഥാനാർത്ഥികൾ തന്നെ. ഇലക്ഷനാണ് ശരിക്കുള്ള താരം, മാമാങ്കം. ഇന്ത്യൻ കേരളാസെൽ ഇലക്ഷനും പ്രചാരണങ്ങളും തന്നെ ഇവിടേയും. മാതൃക. കഴിയുന്നത് വോട്ടറന്മാ രായ ഡെലഗേറ്റുകളെ വലയിലാക്കാനും ചൂണ്ടയിട്ടു പിടിക്കാനും സ്വന്തം ചാക്കിലാക്കാനും സ്ഥാനാർത്ഥികളും അവരുടെ ദല്ലാളന്മാരും നെട്ടോട്ടമോടുന്ന കാഴ്ച അത്യന്തം രസകരമാണ്.

ചില സ്ഥാനാർത്ഥികൾ കരയിലിരുന്ന് ചന്തി നനയാതെ മീൻ പിടിക്കുന്ന മാതിരി വോട്ടറ ന്മാരെ ചൂണ്ടയിൽ കുരുക്കാനും ഭഗീരഥ ശ്രമം നടത്തുന്നുമുണ്ട്. ചില ഡെലിഗേറ്റ് വാട്ടറന്മാർ ചൂണ്ടയിൽ കൊത്തി, കൊത്തും എന്ന മട്ടിൽ വാലാട്ടി കൊതിപ്പിച്ച് വെള്ളത്തിൽ നിൽക്കുന്നുണ്ട്. ചിലർ ചൂണ്ടയിൽ കൊത്തണമെങ്കിൽ നല്ല പണം മുടക്കുള്ള മുന്തിയ ഇനം ഇര തന്നെ ചൂണ്ടയിൽ ഇട്ടു കൊടുക്കണം.

പിന്നെ ചൂണ്ടയിലൊ, ചാക്കിലൊ, വലയിലൊ, കിട്ടിയ ഇര കൾ വഴുതി പോകാതെ ചാടിപോകാതെ, എതിർ കക്ഷികൾ ഒരുക്കുന്ന മറ്റു വിലയറിയ സ്വർണ്ണചാക്കിലോ വലയിലോ കേറാതെ ഇലക്ഷൻ വരെ വളരെ മുന്തിയ റിസോർട്ടിൽ ആവ ശ്യാനുസരണം വെള്ളത്തിൽ മുക്കി തന്നെ പരിചരിക്കണം. കഴിഞ്ഞ കർണ്ണാടക ഇലക്ഷനിൽ സംഗതിയുടെ കിടപ്പ് കണ്ടതല്ലെ? അവിടെ ഇലക്ഷൻ വിജയികളെ പോലും റാഞ്ചിയെടുത്ത് വെടക്കാക്കി തനിക്കാക്കാൻ ചില കക്ഷികൾ തന്ത കുതന്തങ്ങൾ മിനഞ്ഞതും. മറ്റും.. മറ്റും... കണ്ടതല്ലെ?

ഇലക്ഷൻ മാമാങ്കം അടുക്കുന്തോറും പ്രചാരണത്തിന്റെ ചൂട് ഏറി ഏറി വരികയാണ്. ആ (പചാരണ ചൂട് ഒരു നൂറ് ഡിഗ്രി ഫാരൻഹീറ്റ് കഴിഞ്ഞാൽ സംഗതി വിങ്ങലാകും വിള്ളലാകും കോർട്ട് ആകും, കേസാകും, പിളരലാകും. പിന്നെ പിളരുന്തോറും എണ്ണത്തിലും വണ്ണത്തിലും അങ്ങു വളർച്ച ആയിക്കൊണ്ടിരിക്കുമെന്നു മാത്രം. ഏതാണേലും ഫൊക്കാനാ ഫോമാ ഇല ക്ഷൻ പ്രചാരണങ്ങൾ സടകുടഞ്ഞെണീറ്റ് ഒരു ഫുൾ സ്വിമ്മിലായിട്ടുണ്ട്. സോഷ്യൽ മീഡിയാ അടക്കം ഇലക്ഷൻ പ്രചാരണ പരസ്യങ്ങൾ കണ്ണുകൾ ചിമ്മുന്നു.

ഉള്ളതും ഇല്ലാത്തതുമായ സ്ഥാനാർത്ഥികളുടെ ഗുണഗണ മനോഗുണ സാമൂഹ്യ ബദ്ധ പ്രതിബദ്ധ പദ്ധതികളുടെ പെരു മ്പയും തേരാ പാരാ പെരുമഴ ആഞ്ഞടിക്കുന്ന രീതിയിലുള്ള എഴുത്തുകുത്തുകൾ അപദാന ങ്ങൾ മീഡിയാകളിൽ പ്രത്യക്ഷപ്പെടുന്നു. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം - എന്നു കുഞ്ചൻനമ്പ്യാർ പറഞ്ഞപോലെ കൂലി എഴുത്തുകാരുടെ ഒരു ചാകരയും കൂടി യാണീ ഇലക്ഷൻ കാലം.

നാട്ടിലെ പ്രചാരണം മാതിരി അങ്ങിങ്ങായി ചില ഇലക്ഷൻ പാരഡി ഗാനങ്ങളും ഇവിടേയും കേട്ടു തുടങ്ങി. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ തിരയുന്ന മേയുന്ന ആ തട്ടകത്തിൽ നിന്നൊന്നു പയറ്റുവാൻ മോഹം... ജയിച്ചൊന്നു സേവിക്കുവാൻ മോഹം...'. ഇപകാരം എല്ലാ സ്ഥാനാർത്ഥികളുടേയും മുദ്രാവാക്യവും ലക്ഷ്യവും ജനക്ഷേമവും സവന വുമാണ്. എനിക്കും ജനത്തെ സേവിക്കണം. സേവിച്ച് സേവിച്ച് മരിക്കണം എന്ന ഒരു വിങ്ങലും തേങ്ങലുമായി സ്ഥാനാർത്ഥികൾ ഈ മനോഹര തീരത്ത് ഒരു ജന്മം കൂടി എന്നു പറഞ്ഞും കരഞ്ഞും പാടിയും ഒരു ഭയങ്കര കൗഡാണ് ഈ ഇലക്ഷൻ ഗോദയിൽ നമ്മൾ കാണുന്നത്. ആര് ആരെയൊക്കെ മലർത്തിയടിക്കും എന്നത് ഒരു മാസത്തോടെ അറിയാം. നാട്ടിലെ ചെങ്ങന്നൂർ ഇലക്ഷൻ മാതിരി പാട്ടും പാടി ജയിക്കുമെന്ന് ചിലർ പറയുന്നു.

എന്നാൽ ചിലർക്ക് പാട്ടൊന്നും വേണ്ട. അവർ ചുമ്മാ അങ്ങു ജയിച്ചു കേറും എന്നും കേൾക്കുന്നു. കാരണം അവർ ഫോമാ ഫൊക്കാനയിലെ ജനപിന്തുണയുള്ള വമ്പൻ സാവു കൾക്കൊപ്പമാണത നീന്തുന്നത്. അതിനാൽ അവർ പാട്ടുപാടാതെ ജയിക്കുമത്. എന്നാൽ ഈ പല്ലു കൊഴിഞ്ഞ ചിറകൊടിഞ്ഞ സൊ കോൾഡ് വമ്പൻ സാവുകൾ പഴയ പാണ്ടൻ നായുടെ മാതിരി ആണത്. അതായത് പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടപോലെ ഫലി ക്കുന്നില്ല. പണ്ടാക്കെ എവന്മാര് ഒരു പുലിയെ അല്ല പല പൂലികളെ ഒരുകടിയാലെ കണ്ടിച്ചതു ജനം ഓർക്കുന്നതുപോലുമില്ല. എന്നാലും ഇപ്പോഴും പല മലയാളി പരിപാടികളും ചെമ്പൻകുഞ്ഞുമാരായ വമ്പൻ സാവുകളെ പിടിച്ച് വേദിയിലിരുത്തി പൊക്കി പൊക്കി സംസാരിക്കുന്നതിന്റെ അനൗചിത്യം ബഹുഭൂരിപക്ഷം പേർക്കും മനസ്സിലാകുന്നില്ലായെ ന്നാണ് പിന്നാമ്പുറ സംസാരം.

വാക്കു കൊടുക്കുന്നവരുടേയും കിംഗ് മേക്കറന്മാരുടേയും കാലം കഴിഞ്ഞെന്നാണ് ജനസ്വ രം.ചില സ്ഥാനാർത്ഥികളുടെ കഥകളും നാൾവഴികളും പരിശോധിച്ചാൽ ഒരു വട്ടമല്ലാ പല പല വട്ടം ഒരു ചെയറിലെ വകുപ്പുകൾ മാറി മാറി പലവട്ടം സേവിച്ച് സേവിച്ച് കൊതിയും പതവും വന്നവരാണ്. അവരിൽ പലരും പുല്ലു തിന്നുകയുമില്ല. പശുവിനെകൊണ്ട് തീറ്റിക്കുക യുമില്ല എന്ന പോലെയാണ് പെരുമാറുന്നത്.

ചിലരുടെ നടപ്പും എടുപ്പും നിൽപ്പും കണ്ടാൽ ഞാനാണ് ഞാൻ മാത്രമാണ് ഫോമാ ഫൊക്കാന എന്ന മട്ടാണ്. ചിലർ ഒത്തിരി കാലം ചില തസ്തികകളിൽ മാറി മാറി വവ്വാൽ മാതിരി കടിച്ചു തൂങ്ങും. ചില ആന ആമ പാപ്പന്മാരും പാപ്പാത്തിമാരും നീപ്പാ വൈറസു പോലെ സ്ഥിരം നിപ്പാണ്. ഒപ്പം പുതുമുഖങ്ങൾ വരണം വരണം എന്ന് വിളിച്ചു കൂവും വരുന്നവരെ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഓടിക്കു കയും ചെയ്യുന്ന ചില മലയാളി സിനിമാ സൂപ്പർതാരങ്ങൾ പോലെയാണ്. ഇതെല്ലാം ഇല ക്ഷൻ പ്രചാരണ വേളകളിൽ കേട്ട വാർത്തകളാണ്.

പിന്നെ ചില ഫോമാ ഫൊക്കാന ഇലക്ഷൻ പ്രചാരണ പരസ്യങ്ങൾ സ്ഥാനാർത്ഥികളുടെ മുഴു നീള വർണ്ണചിത്രങ്ങളോടെ കൊച്ചി എയർപോർട്ടിന്റെ വഴിനീളെ റോഡുവക്കിൽ കണ്ടുവെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു. നോട്ടീസുകളും പരസ്യപ്രസ്താവനകളും വേറെ. ചില മലയാളി പള്ളി അമ്പലങ്ങളുടെ പാർക്കിംഗ് ലോട്ടിൽ ബിഗ് ബേർഡിന്റെ, ആനയുടെ, ആമയുടെ ഒക്കെ കോമും ധരിച്ച് പുറത്ത് ഫൊക്കാനാ-ഫോമാ കാൻഡിഡെയിറ്റിന്റെ ചിതവും പരസ്യവും ഒക്കെ വെച്ച് കുണുങ്ങി കുണുങ്ങി ന്യത്തം വെച്ച് പ്രചാരണം കൊഴുപ്പിക്കുന്നുണ്ടത്.

അത്തരം ചില പരസ്യവാഹികളായ ബിഗ് കോസ്റ്റം ബേർഡുകളെ ചില പള്ളിക്കമ്മറ്റിക്കാർ തല്ലി ഓടിച്ചുവെന്നും കേൾക്കുന്നു. ചില സ്ഥാനാർത്ഥികൾ പാനൽ എന്ന വളയത്തിൽ ചാടു ന്നു. മറ്റു ചിലർ പാനൽ വളയമില്ലാതെയും ചാടുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറയുമ്പോലെ പാനൽ ഏതായാലും എനിക്ക് വോട്ടു കിട്ടണം ജയിക്കണം എന്ന ചിന്താഗതിയുള്ള സ്ഥാനാർത്ഥികളേയും കണ്ടു.

"കാമാ, എന്ന ചുരുക്കപ്പേരിലുള്ള കേരളാ അസംതൃപ്തി മലയാളി അസോസ്സിയേഷനിൽ നിന്ന് ഫോമയിലും ഫൊക്കാനയിലും സ്ഥാനാർത്ഥികളുണ്ട്. അവർ ഇന്ത്യയിലെ ആംആദ്മി പാർട്ടിപോലെയാണ്. അവർ പറയുന്നു ഫോമായിലും ഫൊക്കാനയിലും ഒരു അടിമുടി ശുദ്ധീ കരണം ആവശ്യമാണ്. ഫൊക്കാനാ-ഫോമാ സംഘടനകളിലെ കടലാസ് പുലി അംഗ സംഘ ടനകളെ പുറത്താക്കണം.

മതത്തിന്റെ സമുദായത്തിന്റെ ലേബൽ സംഘടനകൾക്ക് ഫൊക്കാനാ ഫാമകൾ അംഗത്വം കൊടുക്കരുത്. ജനാധിപത്യ സാമൂഹ്യ സംഘടനകൾക്കു മാത്രമായിരിക്കണം അംഗത്വം. സ്ഥിരം ചെയർമാനൊ പ്രസിഡന്റാ ആനപാപ്പാനൊ ആയി എക്കാലവും ഏതൊരു സംഘടനാ തലപ്പത്തും ഒരാളെ കണ്ടാൽ അത് ആ വ്യക്തിയുടെ മാത്രം വ്യക്തിഗത കുടുംബ സംഘടനയായി കണക്കാക്കി ഫൊക്കാനാ-ഫോമാ അംബല്ലാ അസോസിയേഷനിൽ നിന്ന് തൊഴിച്ച് പുറത്താക്കണം.

അതുപോലെ ഫൊക്കാനാ-ഫോമാ ജന്മമെടുത്ത കാലം മുതൽ സ്ഥിരം വോട്ടു ചെയ്യാൻ ഡെലഗേറ്റുകളായി വരുന്നവരെ അയോഗ്യരാക്കണം. ഓരോ അംഗസംഘടനകളും ശരിയായ ജനാധിപത്യ പ്രക്രിയകളിലൂടെയാണോ ഡെലഗേറ്റുകളെ തെരഞ്ഞെടുത്ത് അയക്കുന്നതെന്ന് ഇലക്ഷൻ കമ്മറ്റിയൊ, കമ്മീഷനൊ ഉറപ്പു വരുത്തണം.

ഓരോ തട്ടകത്തിലും ചില സ്ഥിരം കുത്തക ഡെലഗേറ്റുകൾ കയ്യടക്കുന്നത് നിർത്തലാക്കണം. ഇലക്ഷന്റെ കാലത്തു മാതം ഊത്തമീനുകൾ മാതിരി തല പൊക്കുന്ന പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് രീതിയിലുള്ള ഭാര്യാഭർത്താ പേപ്പർ ടൈഗർ സംഘടനകളെ ഒഴിവാക്കാനുള്ള ആർജ്ജവം ഫൊക്കാനാഫോമാ കാണിക്കണം. ടി.വി. തോമസ്, കെ.ആർ. ഗൗരി മോഡലിൽ ദമ്പതികളിൽ ഒരാൾ ഫോമ ഡെലഗേറ്റായും മറ്റെയാൾ ഫൊക്കാനാ ഡെലഗേറ്റായും കാണാറുണ്ട്. ഭാര്യാഭർത്താ ക്കൾ രണ്ടിടത്താകുമ്പോൾ എവിടെയെങ്കിലും ജയിക്കുമെന്നാണവരുടെ വിചാരം. അത്തരക്കാ രെയും ഒന്നു വീക്ഷിക്കുന്നതു നന്നായിരിക്കും.

കേരള അസംതൃപ്തി മലയാളി അസോസിയേഷനിൽ നിന്ന് ആനക്കാട്ടിൽ മാത്തുക്കുട്ടി ഫൊക്കാനയിലും ആമക്കുഴിയിൽ വറീത് ഫോമയിലും മൽസരിക്കുന്നു. ഇലക്ഷൻ പ്രചാരണ ത്തിന്റെ ഭാഗമായി അവർ വച്ചിരുന്ന ഫ്ളക്സ് ബോർഡുകളും കട്ടൗട്ടുകളും ചില എതിരാ ളികൾ ചാണകവെള്ളമൊഴിക്കുകയൊ വലിച്ചു കീറുകയൊ ചെയ്തതിൽ അവർ അസംതൃ പരാണ്. ഡൽഹിയിൽ ആംആദ്മി പാർട്ടിയോട് ബിജെപി ചെയ്തതുപോലെയാണെന്നവർ പറയുന്നു. എന്നാൽ അവരുടെ പഴയ മോഡലിലുള്ള ചപ്ലാം കട്ടയുമടിച്ചുള്ള പാരഡിഗാന ങ്ങൾക്ക് ( ശാതാക്കൾ അനവധിയാണ്.

പതിവുപോലെ ഇപാവശ്യവും ഫോമാ ഫൊക്കാനാ ഇലക്ഷൻ ഗോദയിൽ ഷഡിയിട്ട് മല്ലടിക്കാൻ കുറച്ച് ലലനാമണികളും എണ്ണത്തിൽ കുറവാ ണെങ്കിലും എത്തിയിട്ടുണ്ട്. അവരെ കാണുമ്പോൾ ഷഡിയിട്ട് ഇലക്ഷൻ മൽസർ ആൺ ഗുസ്തി ഫയൽമാൻമാരുടെ മുട്ടുവിറക്കം അവരുടെ വീര്യവും ശൗര്യവും ചോർന്നു പോകും. അതോടെ പെൺസിംഹികൾ ആൺ സ്ഥാനാർത്ഥികളെ മലർത്തിയടിച്ച് ഫൊക്കാനാ-ഫോമാ തസ്തികകളും കൊത്തിപൊക്കിയെടുത്ത് പറക്കും. ഇലക്ഷൻ ചട്ടവും നിയമവും ലംഘിച്ച് എത്ര പേർക്ക് ഫലകങ്ങളും പൊന്നാടകളും വാരിക്കോരി പുതപ്പിച്ച് ന്യൂസ് മീഡിയായിലും പബ്ലിക്കിലും ഗുഡ് വിൽ നേടിയാലും അതെല്ലാം ഇലക്ഷനിൽ ആവിയായിപോകും.

ചില അവസരത്തിൽ ഇലക്ഷൻ മാത്രമല്ല ഫൊക്കാനാ-ഫോമാ കൺവെൻഷനുകളിലെ ചില ആളുകളെപ്പറ്റിയുള്ള ചർച്ചകളും കേട്ടു. കഴിഞ്ഞ ദിവസം ഈ ലേഖകൻ മലയാളിയുടെ തുമാരാ ഗാർസ് സൂപ്പർ മാർക്കററിൽ കേരളത്തിന്റെ ദേശീയ ഉൽപ്പന്നമായ കുഴക്കപ്പെ ഴവും കുറച്ച് കൊല്ലം അയിലയും വാങ്ങുകയായിരുന്നു. മീൻ വെട്ടി തന്നുകൊണ്ടിരുന്ന മത്തി മത്തായി കൺവൻഷനുകളെപ്പറ്റി വാചാലനായി. അച്ചാറു വിഭവങ്ങളുടെ മൊത്ത അമേരിക്കൻ ഡീലറായ അച്ചാറ് വർക്കിച്ചനുമായിട്ടായിരുന്നു. സംഭാഷണം. ഈ ലേഖകൻ വെറുമൊരു ശാതാവു മാതം.

ഈ ആഴ്ചത്തെ മലയാള ന്യൂസ് വാരിക വിടർത്തിവെച്ച് അതിന്മേൽ ചക്കപ്പഴം കീറിമുറിച്ച് കസ്റ്റമേഴ്സിനു കൊടുത്തു കൊണ്ടിരുന്ന തുമാരാ ഗാസർസ് ജീവന ക്കാരി കഴുതക്കാട്ടിൽ സുലുവും സംഭാഷണം ശ്രദ്ധയോടെ ശ്രവിക്കുന്നുണ്ടായിരുന്നു. അല്ലാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... ഈ കൺവൻഷനിൽ പോകുന്നവരുടെ കൈയിൽ നിന്ന് വലിയ തുക പോക്കറ്റടിച്ച് നാട്ടീന്ന് ചില രാഷ്ട്രീയക്കാരേയും, സിനിമാക്കാരേയും ഉദ്യോഗസ്ഥന്മാരയും ഒക്കെ കൊണ്ടുവരുവാണത്. അവരെ പോയി എയർപോർട്ടിന്ന് തുടങ്ങി എഴുന്നള്ളിക്കലാ. ആ വരുന്നവർ എല്ലാ വേദികളും കയ്യടക്കി നാക്കിട്ടലക്കും. അവ രെയൊക്കെ ദൈവങ്ങളായി പൊക്കി രഥത്തിലിരുത്തി ഒരു ഘോഷയാത്രയും എഴുന്നള്ള ത്തും.

രാഷ്ട്രീയക്കാർ എപ്പോഴും പറയുന്നതു തന്നെ വീണ്ടും വീണ്ടും തട്ടിവിടും. ചിലർ നമ്മളെ കറക്കി മോട്ടിവേറ്റ് സ്പീച്ച് നടത്തുന്നവരത. സിനിമാക്കാരാണെങ്കിൽ പഴയ വിഡി കോമാളിത്തരങ്ങലും വളിപ്പും വിളിച്ചു കൂവും. പിന്നെ കുറെ ചുണ്ടനക്കൽ, മെയ്യനക്കൽ പ്രത്യേകമായി കുറച്ചു കുലുക്കം കിലുക്കും കാണിച്ചിട്ടു നമ്മളെ ബലമായി കയ്യടിപ്പിക്കലും. തീർന്നില്ല നമ്മുടെ കാശും പയത്നവും ആവിയായി പോയില്ല. ഈ കാശുകൊണ്ട് നിങ്ങൾക്ക് രണ്ടു കൊല്ലത്തേക്ക് നല്ല ക്വയിലോൺ കിംഗ് ഫിഷാ, കൊച്ചിൻ മകീലോ വാങ്ങി കഴിക്കാം. അതു നമ്മുടെ ശരീരത്തിലെങ്കിലും പോഷകമായി കിടക്കും. ഇതയധികം പൊക്കി സൽക്കരിച്ചു വിടുന്ന ഇവരെ നാട്ടിൽ ചെന്നാൽ ഒന്ന് അറിയുന്നമട്ടുപോലും

നമ്മളോട് കാണിച്ചെന്നു വരില്ല. മത്തി മത്തായി ആവേശ ഭരിതനായി തുടർന്നു. പിന്നെ ഇവി ടത്തെ ഇലക്ഷനെപറ്റി പറഞ്ഞാൽ ഒരു തരം ഒത്തുകളി. തമ്മിൽ ഭേദം ഏതെങ്കിലും തൊമ്മ ന്മാർക്ക് വോട്ടു ചെയ്യുക. പലപ്പോഴും തമ്മിൽ ഭേദമായ ഒരു തൊമ്മനയും കാണാതെ ഒര തരത്തിലുള്ള തൊമ്മന്മാരെ കാണുമ്പോൾ താൻ നിഷ്പക്ഷനാണെന്നു മാത്രം മതി മത്തായി പറഞ്ഞു നിർത്തി. പുളിയും-കാമാ- കേരള അസംതൃപ്തി മലയാളി അസോസിയേ ഷനിൽ നിന്നാകണം. എന്നാലും ഇതിൽ കഴമ്പു കാണുമോ.. പരിശോധിക്കുന്നതു നല്ലതാണ്.

 

 

എ.സി. ജോർജ്

 

Top