ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ആയി എബ്രഹാം ഈപ്പനേയേയും , വൈസ് ചെയര്‍പേഴ്‌സണ്‍ ആയി സണ്ണി
മറ്റമന , സെക്രട്ടറിആയി വിപിൻ രാജ്, കമ്മിറ്റി മെംബെർ സിറിയക് കൂവക്കാട് എന്നിവരെ തെരെഞ്ഞുടുത്തതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട് എന്നിവർ അറിയിച്ചു.ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ള ഒരു വേദിയാണ് ഫൊക്കാന ഫൗണ്ടേഷന്‍.
ടെക്‌സസില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും തല മുതിര്‍ന്ന ഫൊക്കാന നേതാവുമായ ഏബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) ആണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ആയി തെരഞ്ഞടുത്തത് . ഫൊക്കാനയുടെ മുന്‍ വൈസ് പ്രസിഡന്റും നാഷണല്‍ കമ്മിറ്റി അംഗവും, 2012ല്‍ ഹൂസ്റ്റണില്‍ നടന്ന കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്)ന്റെ രണ്ടുതവണ പ്രസിഡന്റ് ആയിരുന്നു. ഫോക്കനയുടെ സജീവ പ്രവര്‍ത്തകനായ ഏബ്രഹാം ഈപ്പന്‍ ഒരു മികച്ച സംഘാടകന്‍ കൂടിയാണ്.
ഫ്ളോറിഡയില്‍ നിന്നുള്ള സണ്ണി മറ്റമനയാണ് വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞടുത്തത് . മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ അവിഭാജ്യ ഘടകമായ സണ്ണി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്റര്‍ പ്രതിനിധി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയുടെ മുന്‍ അസ്സോസിയേറ്റ് ജോയിന്റ് ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സണ്ണി ഫൊക്കാന കേരള സ്‌കൂള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടിയുടെ പ്രോഗ്രാം കോഡിനേറ്ററും ആയിരുന്നു.
സെക്രട്ടറി ആയിതെരഞ്ഞടുത്ത വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള വിപിന്‍ രാജ് ഫൊക്കാനയുടെ ഒരു യുവ നേതാവാണ്. 2004-ല്‍ യൂത്ത് വിഭാഗത്തില്‍ അംഗമായി സംഘടനാ രംഗത്തു വന്ന വിപിന്‍ പിന്നീട് 2014 മുതല്‍ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി പ്രവര്‍ത്തിച്ചു . 2010 -2012 കാലയളവില്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ് മറ്റു സംഘടനാ രംഗംകളില്‍ ചുവടുറപ്പിക്കുന്നത്. ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയായ വിപിന്‍ മെരിലാന്‍ഡ്-ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന 'കില്ലാഡിസ്' സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും മാനേജരും ആണ്.
കമ്മിറ്റി മെംബെർആയി തെരഞ്ഞടുത്ത സിറിയക് കൂവക്കാട് ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് . ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ കോര്‍ഡിനേറ്റര്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ തുടങ്ങി ഫൊക്കാനായുടെ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ചിക്കഗോയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്യമാണ് അദ്ദേഹം. ഏറ്റെടുക്കുന്ന ഏത് ജോലിയും ആത്മാര്‍ത്ഥതയോടെ കര്‍മ്മപഥത്തിലെത്തിക്കുകയും ഭംഗിയാക്കുക എന്ന കര്‍ത്തവ്യം അദ്ദേഹം എന്നും നിറവേറ്റിയിട്ടുണ്ട്.
സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള എബ്രഹാം ഈപ്പനേയേയും ,സണ്ണി മറ്റമനയും , വിപിൻ രാജ്, സിറിയക് കൂവക്കാട് എന്നിവരെ തെരഞ്ഞെടുത്തതുവഴി
ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പുതിയ ഒരു തലത്തിലേക്ക് എത്തിക്കാൻ ഫൊക്കാനക്ക് കഴിയുമെന്നും, കൂടുതൽ ചാരിറ്റി പ്രവർത്തങ്ങൾ നടത്തുക എന്നതാണ് ഈ രണ്ടു വർഷത്തെ ലക്ഷ്യം എന്നും പ്രസിഡന്റ് മാധവൻ ബി നായർ, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ് എന്നിവർ അഭിപ്രായപ്പെട്ടു.