• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫൊക്കാനകൺവെൻഷൻ കൾച്ചറൾ പ്രോഗ്രാം ദേവസി പാലാട്ടി , ജോർജ് ഓലിക്കൽ കോർഡിനേറ്റ് ചെയ്യും

ഫിലാഡല്‍ഫിയാ: ഫൊക്കാന കൺവെൻഷനിൽ ആദ്യദിവസം നിറപ്പകിട്ടാർന്ന കലാപരിപാടികൾ ആണ് അരങ്ങേറുന്നത്. നൂറു വനിതകൾ അണിനിരക്കുന്ന തിരുവാതിര, കാനഡയിൽനിന്നും ന്യൂ യോർക്കിയിൽ നിന്നും എത്തിചെരുന്ന ചെണ്ടമേളങ്ങൾ , 15 മിനിറ്റ് നീണ്ട് നിൽക്കുന്ന വാദ്യമേളങ്ങളുടെ സമന്വയം, കേരളത്തിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗം തുടർന്ന് മുന്ന് മണിക്കൂർ നീളുന്ന കലാസന്ധ്യയിൽ ഫൊക്കാനയുടെ അംഗസംഘടനകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഫൊക്കാനയിലെ അനുഗ്രഹീത കലാകാരൻമാർ അണിനിരക്കുന്ന ലഖുനാടകം  "പോയ ദിനങ്ങളെ വന്നിട്ട് പോകുമോ" ദേവസി പാലാട്ടി സംവിധാനം നിർവഹിക്കുന്നു. മാലിനി നായർ അണിയിച്ചൊരുക്കുന്ന നൃത്ത നൃത്യങ്ങൾ സുപ്രിസിദ്ധ നർത്തകി വിജി റാവുത്രി അക്ഷ ഗ്രൂപ്പിന്റെ ഭാരതനാട്യങ്ങൾ, സിനിമ , നാടക സംവിധായകൻ ശബരി നാഥിന്റെ സ്ക്രിറ്റ്  "കിടുക്കാച്ചി നാടകം ". അനുഗ്രഹീത കലാകാരി കലാഷാഹി  അവതരിപ്പിക്കുന്ന മോഹിനിയാട്ടം . ജോർജ് കടവിൽ സംവിധാനം നിർവഹിക്കുന്ന "This is America " നാടകവും ആദ്യദിവസം  അരങ്ങേറും.

ജൂലൈ 5   മുതല്‍ 8 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌ആണ്   ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ നടക്കുന്നത്‌. സമാപന ദിവസമായ 7 ആം  തിയതി  ശനിയാഴ്ച കേരളാ  മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ അതിഥിയാകും.   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ,ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ,രാജു ഏബ്രഹാം എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, വി.പി. സജീന്ദ്രന്‍ എം.എല്‍.എ , ചിറ്റയം ഗോപകുമാർ എം.എല്‍.എ , രാജ്യസഭാ ഉപാധ്യക്ഷൻ  പി ജെ . കുര്യൻ, വനിതാ കമ്മീഷന്‍ അംഗം സജിത കമാല്‍, നോര്‍ക്കയുടെ വരദരാജന്‍,പ്രമുഖ  സാഹിത്യകാരൻ  രാമനുണ്ണി  തുടങ്ങിയവർ കൺവെൻഷനിലെ  വിവിധ യോഗങ്ങളിൽ പങ്കെടുക്കും. 

കൾച്ചറൾ പ്രോഗ്രാമിനെ പറ്റിയുള്ള  കൂടുതൽ വിവരങ്ങൾക്ക് : ദേവസി പാലാട്ടി (201)921-9109 , ജോർജ് ഓലിക്കൽ (215)873-4365 

ശ്രീകുമാർ ഉണ്ണിത്താൻ

 

 

Top