• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫൊക്കാന സാഹിത്യസമ്മേളനത്തിൽ സുപ്രസിദ്ധ എഴുത്തുകാരൻ കെ. പി. രാമനുണ്ണി പങ്കെടുക്കുന്നു.

ന്യൂയോര്‍ക്ക് : ജൂലൈ 5   മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്‌ നടക്കുന്ന 18 മത് ഫൊക്കാന സാഹിത്യസമ്മേളനത്തിൽ  വയലാർ , മലയാറ്റൂർ അവാർഡുകൾ തുടങ്ങിയ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ   സുപ്രസിദ്ധ എഴുത്തുകാരൻ  കെ. പി. രാമനുണ്ണി പങ്കെടുക്കുന്നു. ധാരാളം ദേശിയ അന്തർദേശിയ സെമിനാറുകളിൽ മലയാളഭാഷയെ പ്രീതിനിധികരിച്ചു പങ്കെടുത്ത രാമനുണ്ണി, ഫൊക്കാനയുടെ അതിഥിയായി രണ്ടുതവണ അമേരിക്കയിൽ വന്നിട്ടുണ്ട്.

ശ്രീ. രാമനുണ്ണി 4  നോവലുകളും 11 കഥാസമാഹാരങ്ങളും 5 ലേഖനസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ  തെരെഞ്ഞെടുത്ത  കഥകളുടെ സമാഹാരത്തിന്  സി. വി . ശ്രീരാമൻ അയനം അവാർഡും,  ടി.വി . കൊച്ചുബാവ  അവാർഡും , പുതിയ നോവലായ ദെവത്തിന്റെ പുസ്തകത്തിന് 2016 ലെ ശക്തി അവാർഡും ലഭിച്ചു. ആദ്യ നോവലായ സൂഫി പറഞ്ഞ കഥ സിനിമയാക്കിയിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാഡമിയുടെ  മലയാളം അഡ്‌വൈസറി ബോർഡ് മെംബറും കേരള സാഹിത്യ അക്കാഡമിയുടെ മെംബറായിരുന്ന രാമനുണ്ണി , ഇപ്പോൾ തുഞ്ചൻ സ്മാരകത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആണ്.

ഭാഷയേയും ഭാഷാസ്നേഹികളെയും പ്രോസാൽഹിപ്പിക്കുക  എന്ന  ദൗത്യം  മുൻനിർത്തി ഫൊക്കാന ഭാഷാസ്നേഹികൾക്കു ഒരു മികച്ച അഷര സദ്യഒരുക്കുന്നതിന്റെ ഭാഗമായി ശ്രീ രാമനുണ്ണി ചെറുകഥ, നോവൽ ,ലേഖനത്തെപ്പറ്റി വെള്ളി, ശനി എന്നീ ദിവസങ്ങളിൽ സംസാരിക്കുന്നതായിരിക്കും.

സാഹിത്യ സെമിനാറിൽ കവിയരങ്ങും അവാർഡ് ദാനവും പുസ്തക പ്രകാശനവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ സാഹിത്യ ചെയർപേഴ്സൺ അബ്‌ദുൾ പുന്നയൂർക്കുളവുമയിൽ  586-994 -1805  എന്ന നമ്പരിൽ ബന്ധപെടുക.

ശ്രീകുമാർ ഉണ്ണിത്താൻ 

   

Top