2018 ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്നുബന്ധിച്ച്‌ള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി മാറുന്നു ഫൊക്കാനാകൺവൻഷൻ .
ഫൊക്കാനായുടെ പതിനെട്ടാമത് നാഷണൽ കൺവൻഷന്റെ വേദിയിലേക്ക് മലയാളത്തിൻറെ അഭിനയ പ്രതിഭ നടി ഷീല,ജഗദീഷ് ,ജയസൂര്യ ,ദുല്‍ക്കര്‍ സല്‍മാന്‍,സുരഭി ലക്ഷ്മി,അനീഷ് രവി,അനു ജോസഫ് ,നര്‍ത്തകിയും നടിയുമായ സ്വാസ്വിക ,വിനോദ് കോവൂര്‍,ഗായകരായ രഞ്ജിനി ജോസ് ,സുനില്‍ കുമാര്‍ തുടങ്ങി വളരെ അധികം കലാകാരൻമാർ പങ്കെടുക്കുന്നു. ഇവെരല്ലാം നമ്മളോടൊപ്പം ആടിയും പാടിയും കൺവൻഷനിൽ ഉണ്ടാകും .
അമേരിക്കന് മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ ദേശീയ ഉത്സവത്തിന് മലയാളത്തിന്റെ ഒരു പിടി താരങ്ങൾ എത്തുമ്പോൾ അവരെ താരമാക്കിയ നമുക്ക് അവരുമായി സംവദിക്കാനുള്ള അവസരം കൂടിയാണിത് . ചലച്ചിത്ര താരങ്ങള്‍ക്കു പുറമെ അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ മാസ്മരിക കലാപരിപാടികളും ഫൊക്കാനയുടെ മാമങ്കത്തിന് പകിട്ടേകും .
പൂര്‍വ്വകാല സുഹൃത്ത് സംഗമം, കലാകാരന്‍മാരുടേയും, കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക , മിസ് ഫൊക്കാനാ തെരഞ്ഞെടുപ്പുകള്‍, ചലച്ചിത്ര അവാര്‍ഡ് ,ചിരിയരങ്ങ്, നേഴ്സ് സെമിനാർ , സാഹിത്യ സെമിനാർ , കലാസാമൂഹിക സാംസ്ക്കാരിക വേദികള്‍, നേതൃത്വമീറ്റിംങ്ങുകള്‍, പ്രൊഫഷണല്‍ മീറ്റിംങ്ങുകള്‍ എന്നിങ്ങനെ സാംസ്കാരികനായകന്‍മാരും, സാമുദായിക രാഷ്ട്രീയ നേതാക്കളും, കലാപ്രതിഭകളും എല്ലാം ഒത്തുചേരുന്ന ഒരു മഹോത്സവം ആയിരിക്കും ഫൊക്കാനയുടെ ഫിലാഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്‍ .
നാലു ദിനങ്ങള്‍ മലയാളികള്‍ക്ക്ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുക .കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം അനുഭവിക്കുന്ന, നന്‍മയുടെ പൂക്കള്‍ വിരിയുന്ന സമയമായി ഈ ദിനങ്ങള്‍ രൂപാന്തരപ്പെടും എന്നതില്‍ തര്‍ക്കമില്ല. നാലു ദിവസങ്ങളിലും ഹോട്ടൽ സമുച്ചയത്തിൽ തന്നെ ആഹാരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഈ കൺവെൻഷൻ ഒരു കുറ്റമറ്റതായിരിക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് എന്നിവർ അറിയിച്ചു.
ഈ കലാകാരന്മാർ എല്ലാം കൂടി ഫൊക്കാനായുടെ കൺവൻഷനിൽ എത്തുമ്പോൾ അമേരിക്കൻ മലയാളികൾക്ക് ആ ധന്യ മുഹുര്ത്തം അവിസ്മരണീ യമായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ലന്ന്
പ്രസിഡന്റ് തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറർ ഷാജി വർഗീസ് ,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ , ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ,വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട് , നാഷണൽ കോർഡിനേറ്റർ സുധ കർത്ത , വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് , ജോയിന്റ് സെക്രട്ടറി ഡോ.മാത്യു വർഗീസ് ,അസോ.ജോയിന്റ് സെക്രട്ടറി എബ്രഹാം വർഗീസ്, ജോയിന്റ് എബ്രഹാം കളത്തിൽ ,, അസോ. ജോയിന്റ് ട്രഷറര്‍ സണ്ണി മറ്റമന , ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടെറൻസോൺ തോമസ് , എന്നിവർ അറിയിച്ചു.