ന്യൂജേഴ്സി: ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വെന്‍ഷനോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയായ 'മണിമുഴക്കം' ഫിലാഡല്‍ഫിയയിലെ അതിപ്രശസ്തമായ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ അഞ്ചിന് വ്യാഴാഴച്ച വൈകുന്നേരം പുറത്തിറങ്ങുമ്പോള്‍ ഒരേ സമയം വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളും വഴി ലോകം മുഴുവനും ലഭ്യമാക്കും. വ്യാഴ്ച്ച കണ്‍വെന്‍ഷന്റെ ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ നഗരിയായ സൗഹൃദനഗരത്തില്‍ മണിമുഴങ്ങുമ്പോള്‍ 'മണിമുഴക്ക'വും ഔദ്യോഗികമായി ലോകത്തിനു സമര്‍പ്പിക്കപ്പെടും.
കഴിഞ്ഞ മൂന്ന് മാസമായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന മണിമുഴക്കം കെട്ടിലും മട്ടിലും ഏറെ വ്യത്യസ്തമായ രൂപത്തിലാണ് അവതരിക്കുന്നത്. അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ട് സ്മരണിക റിലീസ് ആകുമ്പോള്‍ തന്നെ അതെ നിമിഷം വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും സോഫ്റ്റ് പതിപ്പ് വായനയ്ക്ക് ലഭ്യമാക്കുന്നതില്‍ അഭിമാനമുണ്ട് എന്ന് പ്രസിഡണ്ട് തമ്പി ചാക്കോ യും ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.
ചരിത്ര പ്രസിദ്ധമായ ഫിലഡല്‍ഫിയയില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിക്കൊണ്ടു മുഴങ്ങിയ സ്വാതന്ത്ര്യ മണിയുടെ സ്മരണകള്‍ ഉറങ്ങുന്ന നഗരത്തില്‍ സ്വാതന്ത്ര്യ പ്രതീകമായി സൂക്ഷിക്കുന്ന സ്വാതന്ത്ര്യ മണിയുടെ പേരിലാണ് ഇത്തവണത്തെ സ്മരണികയെ അനാവരണം ചെയ്തിട്ടുള്ളത്. സിറ്റി ഓഫ് ബ്രദേര്‍ലി ലവ് അഥവാ സാഹോദര്യത്തിന്റെ നഗരം എന്ന പേരിലറിയപ്പെടുന്ന ഫിലാഡല്‍ഫിയ നഗരം നാളെ മുതല്‍ മലയാളികളുടെ സംഗമവേദിയാകുമ്പോള്‍ അതിന്റെ സ്മരണക്കായി തയാറാക്കിയ . 'മണി മുഴക്കം' എന്ന സുവനീര്‍ അതിന്റെ ഗാംഭീര്യത്തോടെയും തലയെടുപ്പോടെയും കൂടെ വര്‍ണാഭമായ താളുകളോടെ സൗഹൃദ നഗരത്തില്‍ ഒത്തുചേരുന്ന മലയാളികളുടെ കൈകളിലെത്തും. ഒപ്പം അവരുടെ വിരല്‍ തുമ്പുകളിലെ സ്മാര്‍ട്ട് ഫോണുകളിലും ലാപ് ടോപ്പുകളിലും എല്ലാ പൂര്‍ണതകളോടെയുമുള്ള ഈ സ്മരണിക ലഭ്യമായിരിക്കുന്നതാണെന്ന് മണി മുഴക്കത്തിന്റെ ചീഫ് എഡിറ്റര്‍ ഏബ്രഹാം പോത്തന്‍ അറിയിച്ചു.
ഫൊക്കാനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും, അമേരിക്കയിലും കാനഡയിലും നിന്നും, ആഗോളതലത്തിലും ഉള്ള മാലയാളി സാഹിത്യകാരന്മാരുടെ സൃഷ്ടികളും ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡിന് അര്‍ഹരായവരില്‍ ചിലരുടെ കൃതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫൊക്കാനയുടെയും അംഗസംഘടനകളുടെയും കഴിഞ്ഞ രണ്ടു വര്‍ഷത്തെ വിവിധ പരിപാടികളുടെ ഫോട്ടോകളും റിപ്പോര്‍ട്ടുകളും ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് ലെഔട്ട് എഡിറ്റര്‍ ബെന്നി കുര്യനും കണ്‍ടെന്റ്‌റ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തിലും പറഞ്ഞു. കൃതികളുടെ ബാഹുല്യം കാരണം പലരുടെയും കൃതികള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നതായും ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്‍ അറിയിച്ചു. സ്മരണികയില്‍ പരസ്യങ്ങള്‍ നല്‍കി സാമ്പത്തികമായി സഹായിച്ച എല്ലാ അഭ്യുദയകാംക്ഷികളോടും സുവനീര്‍ ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജീമോന്‍ വര്ഗീസ് നന്ദി അറിയിച്ചു.
www.fokanaonline.org, www.jasminbooks.com/fokana, https://keralabookstore.com/ebook/fokkana-suvaneer/11796/ എന്നീ ലിങ്കുകളില്‍ വ്യാഴാഴച്ച രാത്രി 9 മണി (New York Time) മുതല്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 201-220-3863(Sajan), 973-518-3447(Francis), 201-951-6801(Benny)