അനില്‍ ആറന്മുള
അമേരിക്കയില്‍ മലയാളി സമൂഹത്തിനും ഉപരി ഇന്ത്യന്‍ അമേരിക്കന്‍ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറസാന്നിധ്യങ്ങളായ മൂന്നു നേതാക്കന്മാരായിരിക്കും ഇനി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഔദ്യോഗിക വക്താക്കള്‍. ഇവരെ നാമനിര്‍ദ്ദേശം ചെയ്‌ത വിവരം ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരാണ് അറിയിച്ചത് .
ഇനിമേല്‍ ഫൊക്കാനയുടെ ഔദ്യോഗികമായ എല്ലാ അറിയിപ്പുകളും മാധ്യമ കുറിപ്പുകളും, കൊറോണ ഭീതിയിലാണ്ട പ്രവാസിമലയാളികള്‍ക്കു ഉപകാരപ്രദമായ പരിപാടികളും നിര്‍ദ്ദേശങ്ങളും അതോടൊപ്പം ജൂലൈ മാസത്തില്‍ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവും ജി കെ പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും നടപ്പിലാക്കുക.
ഹൂസ്റ്റണിലെ അറിയപ്പെടുന്ന ബിസിനസ്സ്‌കാരനും ചാര്‍ട്ടേഡ് അകൗണ്ടന്‍റ്റുമാണ് ഫൊക്കാനയുടെ മുന്‍ പ്രസിഡന്റായ ജി കെ. ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെയും കേരളാ ഹിന്ദു സൊസൈറ്റി യുടെയും പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിട്ടുള്ള ജി കെ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.
ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ്, ട്രസ്‌റ്റി ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പോള്‍ കറുകപ്പള്ളി ന്യൂയോര്‍ക്ക് മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമാണ്. ന്യൂയോര്‍ക്ക് മലയാളി അസോസിയേഷെന്റെ പ്രസിഡന്റ് പദം പല തവണ അലങ്കരിച്ചിട്ടുള്ള പോള്‍ മാധ്യമ പ്രവര്‍ത്തന രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് .
ഫൊക്കാനയുടെ മുന്‍ സെക്രട്ടറി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീനിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് കൊല്ലം ടി കെ എം എന്‍ജിനിയറിങ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, മലങ്കര സഭ മാനേജിങ് കമ്മറ്റിയംഗം, കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം, റോക്‌ലാന്റ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മറ്റി അംഗം എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നു.