അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ട്രസംഘടന ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദ്ദേശീയ കൺവൻഷൻ ഫിലഡൽഫിയായിൽ നടക്കുവാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ അവയെല്ലാം ആത്യന്തികമായി വിജയമായിരുന്നു ,അവ സമൂഹത്തിന്റെ നന്മയ്ക്കു തകുന്ന തരത്തിൽ ഉള്ളതായിരുന്നു എന്ന കാര്യത്തിൽ അർത്ഥശങ്കയ്ക്കിടയില്ല. ആ പ്രവർത്തനങ്ങൾ എല്ലാം ഫൊക്കാനയ്ക്ക് നെറുകയിൽ തിലകക്കുറി ആയിരുന്നു. രണ്ടു വർഷത്തെ പ്രവർത്തനങ്ങളിൽ പ്രധാനം അശരണർക്കു വീട് , വിവാഹ ധനസഹായം , കുട്ടികൾക്ക് പഠന സഹായം അനാഥാലയങ്ങൾക്കു സാമ്പത്തികസഹായം , കുട്ടമ്പുഴ പോലുള്ള ആദിവാസി സ്ഥലത്തു സമഗ്ര മെഡിക്കൽ ക്യാമ്പ് , സ്ഥിരം ക്ലിനിക് , സംസ്ഥ മേഖലകളിൽ ഫൊക്കാനയുടെ ചാരി റ്റി പ്രവാസി മലയാളിക്ക് അഭിമാനം ഉളവാക്കത്തക്ക തരത്തിലാണ് ഫൊക്കാന നടപ്പിൽ വരുത്തിയത്.
ഫൊക്കാന 2016-18 നാഷണൽ കമ്മറ്റിയുടെ അജണ്ടകളിൽ ഒന്നാമതായി പരിഗണിച്ച വിഷയമായിരുന്നു ഫൊക്കാനാ സ്നേഹവീട് പദ്ധതി. വിടില്ലാത്ത അശരണരായവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പ്രോജക്ട് .ഓരോ ജില്ലയിൽ ഒരു വീട് എന്നതായിരുന്നു പദ്ധതി.എന്നാൽ എറണാകുളം ജില്ലയിൽ തന്നെ മൂന്നോളം വീടുകളും കേരളത്തിലെ മറ്റു ജില്ലകളിലായി മൂന്നു വീടുകളും നിർമ്മിച്ചു നൽകുവാൻ ഫൊക്കാനായ്ക്ക് സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ട്. അതിന് നേതൃത്വം നൽകുവാൻ ചാരിറ്റി കമ്മറ്റി ചെയർമാൻ എന്ന നിലയിൽ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.നിർമ്മിച്ചു നൽകിയ വീടുകളെല്ലാം ആധുനിക സൗകര്യങ്ങളോട് കൂടിയ വീടുകൾ നിർമ്മിച്ചു നൽകുവാൻ ഫൊക്കാനയ്ക്ക് സാധിച്ചു.
ഇത് കൂടാതെ ആദിവാസി മേഖലകളിൽ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ യൂണിറ്റ് നൽകി.കൂടാതെ കുട്ടമ്പുഴയിൽ ആദിവാസി ഊരുകളെ ബന്ധിപ്പിച്ച് സമഗ്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് മാത്രമല്ല, അവിടെ ഒരു സ്ഥിരം ക്ലിനിക്ക് സംവിധാനവും തയ്യാറാക്കി നൽകുവാൻ ഫൊക്കാനയ്ക്ക് സാധിച്ചു. ഇങ്ങനെ വലുതും ചെറുതുമായ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഫൊക്കാനാ തിളങ്ങിയ രണ്ട് വർഷമാണ് കടന്ന പോകുന്നത്. എങ്കിലും ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്. ഓരോ കമ്മിറ്റി വരുമ്പോഴും ചാരിറ്റി പ്രവർത്തനങ്ങൾ വളരെ ചിട്ടയോടു കൂടി നടത്തുകയും സാമ്പത്തിക പരാധീനതകൾ ഉണ്ടെങ്കിലും ഏറ്റെടുക്കുന്ന പദ്ധതികൾ എല്ലാം ഭംഗിയായി ഏറ്റെടുത്ത് നടത്തുവാൻ ഫൊക്കാന നേതൃത്വം കാണിക്കുന്ന താല്പര്യത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.
ഫൊക്കാന അമേരിക്കൻ മലയാളികളുടേയും കേരളത്തിലെ പ്രയാസം അനുഭവിരുന്നവരുടേയും ജീവൽ പ്രശ്‌നങ്ങളിൽ പങ്കാളിയാകുമ്പോൾ ഈ സംഘടനയ്ക്ക് കേരളത്തിലെ ജന ങ്ങളുടേയും, ഭരണകർത്താക്കളുടേയും ഭാഗത്തു നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഏറ്റവും മികച്ച രണ്ട് ഉദാഹരണങ്ങൾ ആണ് ഫൊക്കാനാ ടൂറിസം പ്രോജക്ടും, കേരളാ പ്രവാസി ട്രൈബ്യൂണലിന്റെ ആരംഭത്തിനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചതും. ഈ രണ്ട് പ്രവർത്തനങ്ങളെ കുറിച്ച് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ അമേരിക്കൻ സന്ദർശന സമയത്ത് കൂടുതൽ ചർച്ചകൾ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യും. ഫൊക്കാനാ അന്തർദേശീയ കൺവൻഷനായി എത്തുന്ന മുഖ്യമന്ത്രിയുമായി ഫൊക്കാനാ നേതാക്കൾ ചർച്ച നടത്തും.
കഴിഞ്ഞ മുപ്പത്തിയാറ് വർഷത്തെഫൊക്കാനയുടെ ചരിത്രം ചാരിറ്റിയുടേയും, മറ്റ് ജനോപകാരപ്രവർത്തനങ്ങളുടേയും ചരിത്രമാണെന്ന് ഫൊക്കാനാ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘാടനത്തിന്റെ മുപ്പത്തിയാറ് വർഷങ്ങൾ ആണ് ഫൊക്കാനയുടേയും ചരിത്രം അടയാളപ്പെടുത്തുന്നത്. പല വിധ പ്രതിസന്ധികൾ ഉണ്ടായ അവസരങ്ങളിൽ പോലും ഫൊക്കാനയുടെ ജനോപകാരപ്രദങ്ങളായ ഒരു പദ്ധതികൾക്കും മുടക്കം വരുത്തിയിട്ടില്ല. അത് അമേരിക്കൻ മലയാളികളും കേരളത്തിലെ ജനങ്ങളും ഫൊക്കാനയിൽ അർപ്പിച്ച വിശ്വാസമാണ്. അത് ഭംഗം വരാതെ കാത്തു സൂക്ഷിക്കുക എന്നതാണ് ഞങ്ങളുടെ കടമ. ആ ഉറപ്പാണ് ഫൊക്കാനയുടെ ഓരോ കൺവൻഷനുകളും ലോക മലയാളികൾക്ക് നൽകുന്ന സന്ദേശം
ജോയ് ഇട്ടൻ