ഫൊക്കാന കേരളാ കൺവൻഷന്റെ ചെയർമാൻ ആയി ജോർജി വർഗീസിനേയും കോർഡിനേറ്റർ ആയി പോൾ കറുകപ്പള്ളിയെയും തെരഞ്ഞടുത്തതായി പ്രസിഡന്റ് മാധവൻ ബി നായരും സെക്രട്ടറി ടോമി കോക്കാട്ടും അറിയിച്ചു.
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ ജനുവരി അവസാനം തിരുവനന്തപുരത്തു വെച്ച് നടത്തുന്നതാണ്.രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ചായിരിക്കും ഫൊക്കാന കേരളാ കൺവൻഷൻ നടത്തുന്നത് .ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വസ്‌തുതയാണ്. ഫൊക്കാന കേരള കൺവൻഷൻ ഫൊക്കാന കേരളത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുന്ന പരിപാടികൾ ആയിരിക്കും സംഘടിപ്പിക്കുക എന്ന് പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.
നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം
വഹിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ തലോടൽ ആണ് നാടിനാവശ്യം. നമുക്ക് എത്രത്തോളം കേരളത്തെ സഹായിക്കാൻ പറ്റുമോ എന്നത് കൂടിയാണ് ഫൊക്കാന കേരള കൺവെൻഷൻകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥി രാഷ്ട്രീയ്ത്തിലൂടെ പൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച ജോർജി വർഗീസ് ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സോഷ്യല്‍ വർക്കില്‍ വാശിയേറിയ മത്സരത്തില്‍ കൂടിയാണ് ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത് . പിന്നീട് കേരളത്തിലെയും അമേരിക്കയിലെയും പല രാഷ്ട്രീയ സാമൂഹ്യ സഘടനകളിലും നേതൃത്വത്തിൽ അദ്ദേഹം ശോഭിച്ചു.ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍, അസ്സോസിയേറ്റ് ട്രഷര്‍, ട്രസ്റ്റീബോര്‍ഡ്‌മെമ്പര്‍, ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഫൊക്കാനയിലെ പല തെരഞ്ഞുടുപ്പുകളിലും ചുക്കാന്‍ പിടിച്ച വെക്തിയാണ്.
ഇന്‍ഡ്യപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ആയും ഇപ്പോഴത്തെ സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു. മാത്തോമാ ചര്‍ച് ഓഫ് അമേരിക്കന്‍ ഡയോസിസില്‍ കൌണ്‍സില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നി നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നാട്ടില്‍ പത്തനം തിട്ട കവിയൂര്‍ സ്വദേശി ആയ ജോര്‍ജി വര്‍ഗീസ് എം എസ് ഡബ്ലിയു ബിരുദാനന്തര ബിരുദ ധാരിയാണ്.
ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള സജീവ പ്രവർത്തകനാണു പോൾ കറുകപ്പള്ളിൽ.ഫൊക്കാനായുടെ പ്രതിസന്ധി ഘട്ടങ്ങള്‍ക്കിടയില്‍ വീറും വാശിയോടെയും സംഘടനയെ നയിച്ചയാള്‍. പൊതുജനമാണ് ഒരു പൊതുപ്രവര്‍ത്തകന്റെ സര്‍വ്വസ്വമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 1983 ല്‍ സ്ഥാപിതമായ അമേരിക്കന്‍ മലയാളിയുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സ്ഥാപക അംഗം മുതല്‍ ഫൗണ്ടേഷൻ ചെയര്‍മാന്‍ വരെയുള്ള പദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്. ഫൊക്കാനായുടെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി നാല് വര്‍ഷം ഫൊക്കാനാ പ്രസിഡന്റായിരുന്നു. മുന്ന് തവണ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ആയി സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.എന്‍എഫ്‌ഐയുടെ ഡയറക്ടറര്‍ ബോര്‍ഡ് അംഗം, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്, ഓര്‍ത്തഡോക്‌സ് സഭ മാനേജിങ്ങ് കമ്മറ്റി മെമ്പര്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തകന്‍, തുടങ്ങി നിരവധി പദവികളില്‍ ഇപ്പോഴും സജീവം.
ഹഡ്‌സണ്‍വാലി അസോസിയേഷന്‍ പ്രസിഡന്റ് ആയും ,കേരളം സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്മും ആയിരുന്നു. 1983 മുതല്‍ കേരളത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം. ഫൊക്കാന പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. ഏറ്റെടുക്കുന്ന പദവികള്‍ നൂറു ശതമാനം ആത്മാര്‍ത്ഥയോടെയാണ് ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്.
ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാൻ ഫൊക്കാനാ എന്നും ശ്രമികറുണ്ട്. ഈ വർഷത്തെ കേരളാ കൺവൻഷനിൽ പരമാവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, കേരളത്തെ പുതുക്കിപണിയാനുള്ള പദ്ധിതികളുമായി മുന്നോട്ട് പോകുവാനും തീരുമാനിച്ചതായി ജോർജി വർഗീസും, പോൾ കറുകപ്പള്ളിലും അറിയിച്ചു .
ജോർജി വർഗീസിനേയും, പോൾ കറുകപ്പള്ളിയേയും കേരള കൺവൻഷന്റെ ചെയർമാൻ ആയും കോർഡിനേറ്റർ ആയും തെരഞ്ഞുടുത്ത് അർഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്റണി, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ് , ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ് എന്നിവർ അഭിപ്രായപ്പെട്ടു.