ന്യൂയോർക്ക്: ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ ജനുവരി 30ന് തിരുവനന്തപുരത്തു നടത്തുന്ന കേരള കണ്‍വൻഷനോടനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന നാഷണൽ കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഫൊക്കാനയുടെ പ്രവർത്തങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങിവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദർശന ഗംഭീരമായ ഒരു ന്യൂസ് പേപ്പറായി ഫൊക്കാന കഴിഞ്ഞ വർഷങ്ങളിൽ പബ്ലിഷ് ചെയ്ത് വരുന്നതാണ്.
അമേരിക്കക്കയിൽ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ഫൊക്കാന കേരള കണ്വൻഷൻ അരങ്ങേറുന്നത്. മുഖ്യമന്ത്രി, ഗവർണർ, മന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ, സാഹിത്യ നായക·ാർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. ഈ കണ്വൻഷൻ എത്രയും വിജയകരമാക്കുന്നുതിനുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ മാമൻസി സി ജേക്കബ് , കേരള കണ്വെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രണ്‍ പോൾ കറുകപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഫൊക്കാന ടുഡേയുടെ എഡിറ്റോറിയൽ ബോർഡിൽ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട്, സജിമോൻ ആന്റണി, ജോർജി വർഗീസ്, ശ്രീകുമാർ ഉണ്ണിത്താൻ, അനിൽ ആറ·ുള, ജോർജ് നടവയൽ, ബിജു കൊട്ടാരക്കര, എബ്രഹാം പോത്തൻ എന്നിവർ പ്രവർത്തിച്ചു വരുന്നു.
ഫൊക്കാന ടുഡേ എത്രയും മനോഹരവും ആകർഷകവും സാഹിത്യ സാംസ്ക്കാരിക മൂല്യങ്ങളുമുള്ള ഒരു പത്രമായി പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സത്വരനടപടികൾ ആരംഭിച്ചുകഴിഞ്ഞു. മൂവായിരത്തിലധികം കോപ്പികൾ അച്ചടിക്കുന്ന ഈ ഫൊക്കാന ടുഡേ അമേരിക്കയുടെ എല്ലാ ഭാഗത്തും നാട്ടിലും വിതരണം ചെയ്യും. ആയതിലേക്ക് നിങ്ങളുടെ സാഹിത്യസൃഷ്ടികൾ, ഫൊക്കാന സംബദ്ധമായ രചനകൾ, പരസ്യങ്ങൾ എന്നിവ ക്ഷണിക്കുന്നു. ഡിസംബർ 30നകം ലഭിക്കത്തക്ക വിധത്തിൽ unnithan04@gmail.com എന്ന ഇമെയിലിൽ അയക്കാം.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ