• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അടുത്ത ഫോമാ കണ്‍വൻഷൻ ന്യൂയോർക്ക് സിറ്റിയിൽ ആകണം: ജോണ്‍ സി. വർഗീസ്

ന്യൂയോർക്ക്∙അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ  സംഘടനയായ ഫോമാ ഇന്നു വിവിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തന നിരതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നാളിതു വരേയും ഒരു ദ്വിവർഷത്തിലൊരിക്കൽ നടത്തുന്ന കൺവെൻഷൻ, ലോക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ന്യൂയോർക്ക് സിറ്റിയിൽ ഫോമാ എന്ന മഹാസംഘടനക്കു നടത്താൻ പറ്റാത്തത് ഒരു വലിയ കുറവായി കാണുന്നു

 

3-FOMAA-Election-Trail-News

ഫോമയുടെ സ്ഥാപക നഗരിയായ ഹൂസ്റ്റണിൽ സംഘടിപ്പിച്ച യോഗത്തിലും പ്രസ് മീറ്റിലും സംസാരിക്കുകയായിരുന്നു ഫോമയുടെ അടുത്ത ടേമിലേക്ക് പ്രസിഡന്റായി മൽസരിക്കുന്ന ജോൺ. സി. വർഗീസ്. ഫോമായുടെ അംഗസംഘടനകളും ഡെലിഗേറ്റുകളും പരിഗണിച്ചു തീരുമാനമെടുത്താൽ ആ കുറവ് നികത്താവുന്നതേയുള്ളൂ. അമേരിക്കൻ സ്വാതന്ത്യ്രത്തിന്റേയും കുടിയേറ്റത്തിന്റേയും പടിവാതിലായ ന്യൂയോർക്ക് നഗരം ബിസിനസ് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഒരു തലസ്ഥാനം കൂടിയാണ്. വളരെയധികം മലയാളികൾ അധിവസിക്കുന്ന ഫോമക്ക് ഏറ്റവും  അധികം അംഗസംഘടനാ ബലമുള്ള ഈ തന്ത്രപ്രധാനമായ മഹാനഗരിയിൽ അടുത്ത ഫോമാ കൺവെൻഷൻ വരണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. തന്നേയും തന്റെ പാനലിനേയും വിജയിപ്പിക്കുന്നതൊടൊപ്പം കൺവെൻഷൻ വേദിയായി ന്യൂയോർക്ക് സിറ്റി കൂടെ തിരഞ്ഞെടുക്കണമെന്ന അഭ്യർത്ഥനയാണ് തനിക്കുള്ളത്.

 

5-FOMAA-Election-Trail-News

തുടർന്ന്, ന്യൂയോർക്കിലെ യോങ്കേഴ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റായ ഷിനു ജോസഫ് - ഫോമാ ട്രഷറർ സ്ഥാനാർത്ഥിയും മീറ്റിങ്ങിൽ സംസാരിച്ചു. ഫോമായുടെ വരവു ചെലവു കണക്കുകൾ വളരെ സുതാര്യമാക്കും. ഫോമായുടെ വെബ്സൈറ്റിൽ സൈൻ ഓൺ ചെയ്യുന്ന അംഗസംഘടനകൾക്ക് വളരെ കൃത്യമായി ഫോമയുടെ ഫൈനാൻഷ്യൽ വിവരങ്ങൾ ലഭ്യമാക്കുന്നതാണെന്ന് ട്രഷറർ സ്ഥാനാർത്ഥി ഷിനു ജോസഫ് പറഞ്ഞു. ന്യൂയോർക്കിൽ കൺവെൻഷൻ നടക്കുമ്പോൾ സ്വാഭാവികമായി അംഗങ്ങൾക്ക് അൽപ്പം കൂടുതൽ ഹോട്ടൽ, റജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരും. എന്നാൽ ആ അധിക ചെലവും ഫീസും കുറക്കാനുള്ള മാർഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ന്യൂയോർക്ക് എന്ന വൻനഗരത്തിൽ ഒരു കൺവൻഷൻ നടക്കുമ്പോൾ ബിസിനസ്സ് സ്പോൺസർസായി അധികം തുക തന്ന് അധികം ബിസിനസ്സുകൾ തന്നെ വരാനുള്ള സാധ്യതകൾ തെളിഞ്ഞിട്ടുണ്ട്

കൂടുതലായ ജനസാന്നിധ്യവും പങ്കാളിത്തവും കൂടിയാകുമ്പോൾ കൺവൻഷനിൽ പങ്കെടുക്കാൻ വരുന്നവർക്ക് അധിക സാമ്പത്തിക ഭാരം വരാൻ ന്യായമില്ല. ഫോമായുടെ സ്പോൺസർഷിപ്പ് മറ്റ് വരുമാനങ്ങൾ വർധിപ്പിച്ച് കൺവൻഷനിൽ  വരുന്നവരുടെ അധിക ചെലവുകൾ സബ്സിഡൈസ് ചെയ്യാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ജോൺ. സി. വർഗീസും, ഷിനു ജോസഫും മീഡിയാ പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

അതുപോലെ ഫോമാ ഒരു കൺവൻഷൻ സംഘടന മാത്രമല്ല. ഫോമാ അനുദിനമെന്നോണം മലയാളികളുടെ സർവഥാ ഉന്നമനം ലക്ഷ്യമാക്കിയുള്ള എല്ലാ സേവനങ്ങളിലും എപ്പോഴും സന്നിഹിതവും സജ്ജവുമായിരിക്കുമെന്നിരുവരും പറഞ്ഞു. ഫോമാ സ്ഥാപക പ്രസിഡന്റായ ശശിധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഹൂസ്റ്റൺ ഭാരവാഹികളും ഫോമയുടെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരും, ഫോമാ സ്ഥാപക കമ്മറ്റി അംഗങ്ങളും, മീഡിയാ പ്രതിനിധികളും പങ്കെടുത്തു. ശശിധരൻ നായർ, ജോഷ്വാ ജോർജ്, ബാബു മുല്ലശ്ശേരിൽ, ബേബി മണക്കുന്നേൽ, എൻ.ജി. മാത്യു, ബാബു സക്കറിയാ, ബാബു തെക്കേകര, എ.സി. ജോർജ് തുടങ്ങിയവർ ചോദ്യങ്ങൾ ചോദിക്കുകയും ആശംസ അർപ്പിക്കുകയും ചെയ്തു.

Top