ചിക്കാഗോ: മധുരിക്കും ഓർമ്മകളെ, മലർമഞ്ചൽ കൊണ്ടുവരൂ, കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ... മാഞ്ചുവട്ടിൽ....! മലയാളികളുടെ നാവിൽ തത്തിക്കളിക്കുന്ന ഈ ഗാനം, പ്രശസ്ത കെ.പി.എ.സി. നാടകങ്ങളിലെ വർഗ്ഗീകരണം എന്ന നാടകത്തിനു വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച്, ജി. ദേവരാജൻ സംഗീതം നൽകി, സി.ഒ.ആന്റോ ആലപിച്ച ഈ ഗാനം, ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ്.
ന്യൂ ജനറേഷൻ ട്രണ്ടിന്റെ വൻ കടന്നുകയറ്റം ഉണ്ടെങ്കിലും, ഇന്നും നാടിനേയും ഭാഷയെയും സ്നേഹിക്കുന്ന എല്ലാ മലയാളികളുടെയും മനസ്സിന്റെ ഒരു കോണിൽ, ഉത്സവവും പെരുന്നാളും നാടകവും ഗാനമേളയും തുമ്പയും തുളസിപൂവും തീർച്ചയായും ഉണ്ടാകും, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ ഉള്ളിൽ.
പ്രവാസികളാണ് കലയേയും സാഹിത്യത്തെയും ഭാഷയേയും ഇന്ന് കൂടുതൽ സ്നേഹിക്കുന്നതെന്ന് ആരോ പറഞ്ഞത് എത്ര വാസ്തവം. 72-ൽ പരം അംഗസംഘടനകളുമായി, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) രണ്ടു വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കണവൻഷനിൽ, വളരെ വിത്യസ്തങ്ങളായ പരിപാടികളും കലാവിരുന്നുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാടകങ്ങൾ എന്നും മലയാളിക്ക് പ്രത്യേകിച്ച് വെള്ളിത്തിര പ്രചാരത്തിൽ വരുന്നതിന് മുമ്പ് ജന മനസ്സിൽ ആഴത്തിൽ പതിക്കാൻ പാകത്തിൽ ചിന്തിപ്പിച്ചിരുന്ന ഒരു സന്ദേശം തരുന്ന കഥയുടെ ദൃശ്യാവതരണമായിരുന്നു.
2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയ്ക്ക് അടുത്ത് ഷാംബർഗ് സറ്റിയിലെ റെനസൻസ് 5 സ്റ്റാർ കൺവൻഷൻ സെൻററിൽ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവഷനിൽ, നോർത്ത് അമേരിക്കൻ മലയാളികൾ മാറ്റുരയ്ക്കുന്ന ഫോമാ നാടകോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൺവൻഷനിൽ ഒട്ടനവധി വിത്യസ്തങ്ങളായ പരിപാടികൾ ഉള്ളതു കൊണ്ടും, സമയക്രമീകരണത്തിനും, നാടകത്തിനായി ടീമുകളുടെ രജിസ്ട്രേഷൻ ഏപ്രിൽ 10-ഓടെ അവസാനിപ്പിക്കുകയാണ് എന്ന് കമ്മറ്റി ചെയർമാൻ സണ്ണി കല്ലൂപ്പാറയും വൈസ് ചെയർമാൻ സൈജൻ ജോസഫ് കണിയോടിക്കലും പറഞ്ഞു. കമ്മറ്റി അംഗങ്ങളായി പൗലോസ് കുയിലാടൻ, മനോഹർ തോമസ്, അജിത് അയ്യമ്പള്ളി, ജോജോ കോട്ടൂർ, ജോസഫ് ഔസോ, ഷാജി മിറ്റത്താനി, നോയൽ മാത്യൂ, ബിജു തൈയ്യൽചിറ, ജയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, നിഷാദ് പൈറ്റുതറയിൽ, രാജേഷ്, സാബു ലൂക്കോസ്, ടോജോ തോമസ്, മനോജ് തോമസ് എന്നിവരാണ് പ്രവർത്തിക്കുന്നത്.
വിവിധ പ്രായക്കാർക്ക് വേണ്ടിയുള്ള പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കൺവൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.
പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.
ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക
ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, സണ്ണി കല്ലൂപ്പാറ 845 596 0935.
വിനോദ് കൊണ്ടൂർ ഡേവിഡ്.