ഡാളസ്: അമേരിക്കന്‍ മലയാളികളുടെ യുവനിര ഫോമായുടെ മുഖ്യധാരയിലേക്ക് എത്തിക്കഴിഞ്ഞതായി അദ്ദേഹം
സാരഥ്യം ഏറ്റെടുത്ത ശേഷം ഫോമായെ അഭിസംബോധന ചെയ്തു പറഞ്ഞു. അമേരിക്കയില്‍ ഇന്ന് നടക്കുന്ന മൗലികപ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന, സാമൂഹിക നിര്‍മാണത്തിലേര്‍പ്പെടുന്ന വിഭാഗമാണ് യൂത്ത് എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.
സിവില്‍ രാഷ്ട്രീയത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിനോടൊപ്പം തന്നെ, മലയാളിയുടെ ഭാവിയെ നിര്‍മിക്കാനും പുതുക്കാനും കഴിയുന്ന, ചെറുപ്പക്കാരുടെ ഒരു വ്യൂഹം ഉയര്‍ന്നുവരേണ്ടതുണ്ട്. അത്തരത്തില്‍, സ്വയം ധാര്‍മിക ശിക്ഷണമുള്ള, മൂല്യബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള, വികസന പ്രക്രിയ ക്രിയാത്മകമായി മുന്നോട്ടു നയിക്കാന്‍ കഴിവുള്ള ചെറുപ്പക്കാരുടെ ഒരു നിരയെ വളര്‍ത്തികൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ക്കാണ് ഫോമാ ഈ കാലയളവില്‍ ഊന്നല്‍ നല്‍കുന്നത്.
നേരത്തെ വിശദീകരിക്കപ്പെട്ടതിനു പുറമെ എടുത്തു പറയേണ്ട പദ്ധതികളിലൊന്നാണ് പ്രവാസികളുടെ അവകാശവുമായി ബന്ധപ്പെട്ടുള്ളവ. പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന ആദരവും സംരക്ഷണവും നേടികൊടുക്കുക എന്നതു തന്നെയാണ് അതിന്റെ അടിസ്ഥാന ഉദ്ദേശ്യം. കേരളത്തിന്റെ വികസനത്തില്‍ വളരെ വലിയ പങ്കു വഹിച്ച സമൂഹമാണ് പ്രവാസി സമൂഹം. എന്നാല്‍ നമ്മുടെ അവകാശങ്ങളെയും അഭിമാനത്തെയും വേണ്ടത്ര വില നല്‍കി കേരള സമൂഹം സ്വീകരിച്ചിട്ടില്ല. പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു സാമൂഹിക വിഭാഗം എന്ന നിലക്ക് തന്നെ, നമ്മുടെ അവകാശങ്ങളെയും ആദരവിനെയും സംരക്ഷിക്കാനാവശ്യമായ പദ്ധതികള്‍ വിവിധ സ്ഥാപനങ്ങളുമായും പ്രവാസിസംഘടനകളുമായും സഹകരിച്ച് ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാവശ്യമായ അഭിപ്രായ രൂപവത്കരണങ്ങള്‍ക്കായി ചര്‍ച്ചകള്‍ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യും.
ഫോമയുടെ ഉന്നതതല കമ്മറ്റികളുമായി കൂടിയാലോചിച്ചു ഭാവിപരിപാടികളും പദ്ധതികളും താമസംവിന പ്രവര്‍ത്തനസജ്ജമാക്കും.
റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്