ഫോമായുടെ 2018 20 കാലഘട്ടം സംഘാടനത്തിനും,ചാരിറ്റിക്കും ,വികസനത്തിനും പ്രാധാന്യം നല്‍കുമെന്നു ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പ് ചാമത്തില്‍.ഒരു മികച്ച ടീമിനൊപ്പം കൂടാന്‍ സാധിച്ചതിന്റെ ധന്യതയിലാണ് ഞാന്‍. ഫോമയുടെ കണ്‍വന്‍ഷന്‍ ഇനി നടക്കേണ്ടത് ഡാളസിലാണ് .ഫോമയുടെ പ്രവര്‍ത്തനം ടെകസാസിലേക്കും വ്യാപിക്കേണ്ടതുണ്ട് .അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറുന്ന ഒരു പ്രദേശം ടെകസാസിലെ ഡാളസ് ആണ്.അതു കൊണ്ട് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് സംഘടനയില്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഈ നേതൃത്വ മാറ്റത്തിന് കഴിയും എന്ന് വിശ്വസിക്കുന്ന മലയാളി സമൂഹം ഇവിടെ ഉണ്ട്.
ഞങ്ങളുടെ ടീമിനെ വളരെ പ്രതീക്ഷയോടെയാണ് അമേരിക്കന്‍ മലയാളികള്‍ നോക്കി കാണുന്നത്.ദീര്‍ഘകാലമായി ഫോമയുടെ അരങ്ങിലും അണിയറയിലും,മറ്റു സംഘടനകളുടെ സജീവസാന്നിധ്യവുമായ നിരവധി പ്രവര്‍ത്തന നിരതരായ ഒരുപറ്റം ചെറുപ്പക്കാരുടെ ടീമിന് നേതൃത്വം നല്‍കാന്‍ ,അവസരം ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് .
ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിമാനം നല്‍കുന്നുണ്ട്.വിശേഷിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോമാ കാണിക്കുന്ന താല്പര്യം,അത് കൃത്യമായ കൈകളില്‍ എത്തിക്കുവാനുള്ള പരിശ്രമം .ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഫോമാ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്കഴിഞ്ഞ കമ്മിറ്റി നല്‍കിയ വലിയ സഹായം ആണ്.അത് മലയാളി ഉള്ളയിടത്തോളം മറക്കാന്‍ കഴിയാത്ത ഒന്നാണ്.അതിനു മുന്‍ നിരയില്‍ ഇന്ന് പ്രവര്‍ത്തിച്ച ജോസ് എബ്രഹാം ആണ് ഞങ്ങളുടെ സെക്രട്ടറി സ്ഥാനാര്‍ഥി.ഞങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും സംഘടനയുടെയും നേടുംതൂണ്‍ ആയിരിക്കും അദ്ദേഹം.ചെറുപ്പക്കാര്‍ക്കും,വളര്‍ന്നുവരുന്ന സമൂഹത്തിനു മുന്നിലും അഭിമാനത്തോടെ ഫോമയ്ക്ക് അവതരിപ്പിക്കാവുന്ന സംഘടനാ പ്രവര്‍ത്തകന്‍ .ആമുഖങ്ങള്‍ ഒന്നുമില്ലാതെയാണ് അദ്ദേഹത്തെ അമേരിക്കന്‍ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ക്ക് മുന്‍പിലും ഫോമയുടെ വോട്ടര്‍മാര്‍ക്ക് മുന്‍പിലും അവതരിപ്പിക്കുന്നത്
ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജി ചെറിയാന്‍ ആകട്ടെ കേരളാ കോണ്‍ഗ്രസിലൂടെ വളര്‍ന്നുവന്ന നേതാവാണ് .അറ്റലാന്റായിലെ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ നേതൃത്വ നിരയിലേക്ക് ഉയര്‍ന്നുവന്ന വ്യക്തി.വര്‍ഷങ്ങളായി പത്തനം തിട്ട ജില്ലയില്‍ നടക്കുന്ന പല ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും അമരക്കാരന്‍.ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക "മാമാങ്കം "ജൂണ്‍ ഒന്‍പതിന് അറ്റ്‌ലാന്റയില്‍ മനോഹരമായി സംഘടിപ്പിച്ച റീജിയണല്‍ വൈസ് പ്രസിഡന്റ് കൂടിയാണ് റെജി ചെറിയാന്‍ .ഫോമയുടെ സാമ്പത്തിക സ്‌ത്രോതസ്സിനെ സുതാര്യമാക്കുവാന്‍ കെല്‍പ്പുള്ളയാള്‍ .
ജോയിട് സെക്രട്ടറിയായി മത്സരിക്കുന്ന രേഖാ നായര്‍ സമൂഹത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത നന്മയെക്കുറിച്ചു ഞാന്‍ പറയേണ്ടതില്ലല്ലോ .എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനമായ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ .നാളെ ഒരു പക്ഷെ ഫോമയുടെ ഒരു വനിതാ പ്രസിഡന്റ് വരെ ആകാന്‍ കഴിവുള്ള സ്ത്രീ രത്‌നം .അവരുടെ സേവനം എന്നും ഫോമയ്ക്ക മുതല്‍ കുട്ടാണ്.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിന്‍സന്റ് ബോസും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഫോമയുടെ പ്രവര്‍ത്തകനാണ് .വിദ്യാഭ്യാസ മേഖലയ്ക്ക്,പ്രത്യേകിച്ച് നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ ഫോമയ്ക്ക് കരുത്താകും എന്ന് എനിക്കുറപ്പുണ്ട് .
ജോയിന്റ് ട്രഷറര്‍ ആയി മത്സരിക്കുന്ന ജോസ് സെബാസ്റ്റിയന്‍ സംഘടനാ രംഗത്ത് നിറ സാന്നിധ്യമാണ് .അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന പാരമ്പര്യവും സംഘാടനവും ഫോമയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും .
അങ്ങനെ മികച്ച ഒരു ടീമിനെ നയിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചതില്‍ സന്തോഷിക്കുന്നു .എന്നോടൊപ്പമുള്ള ഓരോ പ്രവര്‍ത്തകരും ഫോമയ്ക്കു വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ സംഘടനയുടെ ഒപ്പം നടന്നു വന്നിട്ടുള്ളവരാണ്.അതാണ് എന്റെ അഭിമാനം.ഫോമയുടെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളി സമൂഹവും കേരളവും വിലയിരുത്തണം.
കേരളത്തിലെ ജനങ്ങളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ചാരിറ്റി പദ്ധതികള്‍ ഫോമയ്ക്കു ഉണ്ടാകണം .അതിനായി ഇപ്പോള്‍ മുതല്‍ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ തുടങ്ങണം .സഹായം വേണ്ടവരെ കണ്ടെത്തി നല്‍കുക എന്നത് ചെറിയ കാര്യം അല്ല .അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുവാന്‍ വിവിധ അസോസിയേഷനുകളുടെ സഹായം വേണം.ഫോമയുടെ കാന്‍സര്‍ പ്രോജക്ട് പോലെ വിപുലമായ ഒരു പ്രോജക്ട് മനസില്‍ ഉണ്ട് .അത് അധികാരത്തില്‍ വരുന്നു എങ്കില്‍ എല്ലാവരുടെയും സഹായത്തോടെ നടപ്പിലാക്കുവാനും കൂടുതല്‍ ആളുകളെ ഫോമയിലേക്കു ആകര്‍ഷിക്കുവാനും സാധിക്കും.
പലപ്പോളും അമേരിക്കന്‍ മലയാളി സംഘടനാ നേതൃത്വം അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷയമാണ് അമേരിക്കന്‍ രാഷ്ട്രീയ മേഖലയില്‍ മലയാളികളുടെ സാന്നിധ്യം.അതിനു തുടക്കം കുറിക്കുവാന്‍ സമയബന്ധിതമായി പദ്ധതികള്‍ ഉണ്ടാകണം.അതിനു ഒരു തുടക്കമെന്ന നിലയില്‍ ഡാളസില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഒരു യൂണിറ്റിന് തുടക്കം കുറിക്കുവാന്‍ സാധിച്ചു .സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ റീജിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ സജീവമാക്കണം .ഫോമയിലെ എല്ലാ അംഗ സംഘടനകളുടെയും നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ മലയാളികളുടെയും സമ്പൂര്‍ണ്ണ സഹകരണം ആണ് ഞങ്ങളുടെ ലക്ഷ്യം.
അമേരിക്കയിലെ അവസരങ്ങള്‍ കണ്ടെത്തി സത്യസന്തമായ വികസന പ്രവര്‍ത്തനങ്ങള്‍ അര്‍ഹരായവരിലെത്തിക്കുന്ന ഒരു മാതൃകാ സാമൂഹിക പ്രവര്‍ത്തന പ്രസ്ഥാനമായി ഫോമയെ മാറ്റുക എന്നതാണ് ലക്ഷ്യം.
ഫോമായുടെ 2018 20 കാലഘട്ടം അമേരിക്കന്‍ സംഘടനാ ചരിത്രത്തിലെ തന്നെ മികച്ച ഒരു കാലഘട്ടമായി മാറ്റുവാന്‍ എല്ലാ അംഗ സംഘടനകളും ശ്രമിക്കണം .അതിനായി അമേരിക്കന്‍ മലയാളികള്‍ക്കൊപ്പവും അവരുടെ ജീവല്‍ പ്രശനങ്ങളിലും ഒപ്പം നില്‍ക്കുക എന്ന ദൗത്യം കൂടി ഉണ്ട് .അത് ഒരു ഭാരിച്ച ഉത്തരവാദിത്വം ആണ് എന്ന ഉത്തമ ബോധ്യവും ഉണ്ട്.അതിനായി ഒരു ടീമിനെ തന്നെ റെഡിയാക്കി എടുക്കുവാന്‍ ശ്രമിക്കുന്നു .അമേരിക്കന്‍ മലയാളികള്‍ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ട്.പ്രതീക്ഷയുണ്ട് .