കരുത്തുറ്റ സംഘടനാ മികവിന്റെ വിജയഭേരി മുഴക്കി 2020 ഫോമ കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ ഫോമാ പ്രവര്‍ത്തകരും ഡാലസ് നഗരവും സജ്ജമായിക്കഴിഞ്ഞു.
* ലോകമാസകലം പടര്‍ന്നുകിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് യുവതലമുറയ്ക്ക് മാതൃഭൂമിയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യും.
* ചിന്തകളിലും കാഴ്ചപ്പാടുകളിലും ബൗദ്ധികമായ വഴികളിലൂടെ സഞ്ചരിച്ച് ഫോമ എന്ന ബ്രഹത്തായ സംഘടനയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കും.
* ധന്യമായ ജീവിതത്തിലൂടെ സംഘടനയെ നയിച്ച് പ്രവാസി നേതൃനിരയെ ആദരിക്കും.
* വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്ന കര്‍മ്മപരിപാടികള്‍ അമേരിക്കയിലും കേരളത്തിലും ആരംഭിക്കും.
* വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍, സ്ത്രീശാക്തീകരണം നിലനിര്‍ത്താന്‍ വനിതാഫോറങ്ങള്‍ സുസജ്ജമാക്കും.
* കാലമിത്രയും നമ്മെ സ്‌നേഹമൂട്ടിയ സാഹിത്യകാരന്മാരേയും പത്രപ്രവര്‍ത്തകരേയും ആദരിക്കും.
* ദേശത്തിന്റെ കെടാവിളക്കുകളായി നിലകൊള്ളുന്ന അംഗസംഘടനകള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കും.
* 'ഗ്രാന്റ് ഫിനാലേ'കള്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നാഷണല്‍ കമ്മിറ്റിയുമായി സഹകരിച്ച് വിപുലമായി നടത്തും.
* ജനപക്ഷത്തായിരിക്കും സംഘടനയും പ്രവര്‍ത്തകരും. അതിനു കരുത്തുപരകാന്‍ അംഗസംഘടനകളെ സജ്ജരാക്കും.
* ബോട്ട് ക്ലബ്, അന്തര്‍ദേശീയ വടംവലി മത്സരം, വോളിബോള്‍ ക്ലബ്, ക്രിക്കറ്റ് ക്ലബ് തുടങ്ങിയ വിവിധ കലാമാമാങ്കങ്ങളെ പരിപോഷിപ്പിക്കും. കായിക പ്രതിഭകളെ അവാര്‍ഡ് നല്‍കി ആദരിക്കും.
* അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നേതൃനിരയെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കും. തത്പരരായ യുവതീ യുവാക്കളെ ആയതിലേക്ക് ക്ഷണിക്കും.
* സീനിയര്‍ സിറ്റിസണ്‍ ഫോറം ശക്തമാക്കും. അതിനു വിവിധ ബ്യൂറോകള്‍ രൂപീകരിക്കും.
* ഫോമ പൊളിറ്റിക്കല്‍ ഫോറത്തെ ശക്തമാക്കും. അതിനു പുതിയ രൂപവും ഭാവവും നല്‍കി ശക്തമാക്കും.
* വിസാ ക്യാമ്പുകള്‍, അനുബന്ധമായ പാസ്‌പോര്‍ട്ട് ഇഷ്യൂകള്‍ ഇവയ്ക്ക് മുന്തിയ പരിഗണന നല്‍കും. പ്രവാസി പ്രൊട്ടക്ഷന്‍ പദ്ധതി ഊര്‍ജിമാക്കും.
* അമിത വരാത്ത രീതിയില്‍ കണ്‍വന്‍ഷന്‍ ചെലവുകള്‍ ക്രമപ്പെടുത്തും. അതുവഴി കുറഞ്ഞ ചെലവില്‍ കണ്‍വന്‍ഷന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം നല്‍കും.
* പുറംലോകത്തേക്കുള്ള വാതായനമായ ചാനലുകളേയും വാര്‍ത്താ മാധ്യമങ്ങളേയും ആദരിക്കും. അവരുമായി സഹകരിച്ച് കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യും. അതിനു വിവിധ സ്റ്റേറ്റുകളില്‍ നിന്നും വിപുലമായി റിപ്പോര്‍ട്ടര്‍മാരെ നിയമിക്കും.
* വ്യാപാര സംരംഭകരുമായി സഹകരിച്ച് ജോബ് ഫെയറുകള്‍ സംഘടിപ്പിക്കും.
* ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആതുരസേവകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. കിഡ്‌നി ഫൗണ്ടേഷന്‍, ക്യാന്‍സര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കും
സുതാര്യവും ജനകീയവുമായിരിക്കും 2020 ഡാലസ് കണ്‍വന്‍ഷന്‍.