ഡാളസ്: ഫോമായുടെ ബൈലോ കാലോചിതമായി പരിഷ്കരിക്കുന്നതിന് വേണ്ടി ഏഴംഗ കമ്മറ്റി രൂപികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമായുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയമപരമായി സുഗുമമാക്കുവാൻ വേണ്ടി ഈ കമ്മറ്റി പരിശ്രമിക്കും. ഫോമായുടെ നിലവിലുള്ള ചട്ടങ്ങളിലെ ന്യൂനതകൾ പരിഹരിക്കുവാൻ ഈ കമ്മറ്റി മുൻകൈയെടുക്കും. ഫോമാ രൂപീകരണത്തിന് ശേഷം മൂന്നാം തവണയാണ് ബൈലോ പരിഷ്കരിക്കുന്നത്. ഫോമായുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിൽ നാഷണൽ കമ്മറ്റി മെന്പർ ചാക്കോ കോയിക്കലേത് കോർഡിനേറ്ററായി പ്രവർത്തിക്കുന്ന ഈ കമ്മറ്റിയുടെ ചെയർമാൻ സാം ഉമ്മൻ ആയിരിക്കും. കമ്മറ്റിയുടെ വൈസ് ചെയർമാനായി ജോസ് തോമസിനെയും, സെക്രട്ടറിയായി സജി ഏബ്രാഹാമിനെയും മെംബേർസായി നിയമവിധഗ്ദനായ ജോസ് കുന്നേൽ, ഡോ. ജെയിംസ് കുറിച്ചി, സാം ജോണ് എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്