ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2018-ൽ ചിക്കാഗോയ്ക്കടുത്ത് സ്വാമി വിവേകാനന്ദ നഗർ എന്നു നാമകരണം ചെയ്തിരിക്കുന്ന ഷാംബർഗ് റെനസൻസ് 5 സ്റ്റാർ കൺവൻഷൻ സെന്ററിൽ വച്ചു നടക്കുന്ന ബൈയിനിയൽ അന്താരാഷ്ട്ര കൺവൻഷനോടു അനുബന്ധിച്ചു നടക്കുന്ന 2018-20 ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ്, ഇലക്ഷൻ കമ്മീഷണർ ചെയർമാൻ അനിയൻ ജോർജ് പുറത്തിറക്കി. അദ്ദേഹത്തോടൊപ്പം, ന്യൂയോർക്കിൽ നിന്നും ഷാജി എഡ്വേർഡ്, ചിക്കാഗോയിൽ നിന്നും ഗ്ലാഡ്സൺ വർഗ്ഗീസ് എന്നിവരും പ്രവർത്തിച്ചു വരുന്നു.
ചില ഇടങ്ങളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചിട്ടുണ്ട്. എക്സാക്യുട്ടിവ് പദവിയിലേക്ക് എല്ലാ പൊസിഷിനിലും മത്സരമുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജോൺ സി. വർഗ്ഗീസും (സലിം), ഫിലിപ്പ് ചാമത്തിൽ (രാജു) എന്നിവരും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അന്നമ്മ മാപ്പിളശേരി, ഫിലിപ്പ് ചെറിയാൻ, വിൻസന്റ് ബോസ് മാത്യു എന്നിവരും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജോസ് എബ്രഹാം, മാത്യൂ വർഗ്ഗീസ് (ബിജു) എന്നിവരും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് രേഖ നായർ, സാജു ജോസഫ് എന്നിവരും, ട്രഷറാർ സ്ഥാനത്തേക്ക് ഷിനു ജോസഫ്, റജി സഖറിയാസ് ചെറിയാൻ എന്നിവരും, ജോയിന്റ് ട്രഷറാർ സ്ഥാനത്തേക്ക് ജയിൻ മാത്യൂസ്, ജോസ് സെബാസ്റ്റ്യൻ എന്നിവരുമാണ് മത്സര രംഗത്തുള്ള എക്സിക്യുട്ടീവ് സ്ഥാനാർത്ഥികൾ.
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഉത്ഘാടന കർമ്മം നടത്തുന്ന കൺവൻഷൻ, നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. താലപൊലിയും ചെണ്ടമേളവും തിരുവാതിരയും, ഒപ്പം ഭക്ഷണ മെനുവിൽ ദോശ, ഇഡലി, പുന്നെല്ലിൻ ചോറും കറികളും, കുട്ടികൾക്കായി യുവജനോത്സവം, വീട്ടമ്മമാർക്കായുള്ള സൗന്ദര്യ മത്സരം - വനിതരത്നം, സൗന്ദര്യ റാണികളെ തിരഞ്ഞെക്കാനായി മിസ് ഫോമാ ക്വീൻ, പുരുഷ കേസരികൾക്കായി മലയാളി മന്നൻ മത്സരം, സീനിയേഴ്സ് ഫോറത്തിന്റെയും, വുമൺസ് ഫോറത്തിന്റെയും ചർച്ചകൾ സെമിനാറുകൾ എന്ന് വേണ്ട, ഏതു വിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാനാകുന്ന രീതിയിലാണ് പരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റൊരു പ്രത്യേകത, ബേബി സിറ്റിംഗാണ്. കുഞ്ഞുകുട്ടികളുള്ള അമ്മമാർക്ക് മത്സരത്തിൽ പങ്കെടുക്കാനും പരിപാടികൾ കാണുവാനുമായി ഫോമായിലെ അമ്മമാർ ബേബി സിറ്റിംഗും ഒരുക്കിയിട്ടുണ്ട്.
ജൂൺ 22 വെള്ളിയാഴ്ച്ച വൈകിട്ട് സ്റ്റീഫൻ ദേവസിയും സംഘവും നടത്തുന്ന ഗാനമേള ഉണ്ടാകും. സമാപനം സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ശശി തരൂർ എം.പി.യാണ്.
സമാപന സമ്മേളനത്തിന്റെ പ്രധാന ആകർഷണം വിവേകാനന്ദനും ടീനു ടെല്ലെൻസും കൂടി നടത്തുന്ന ഗാനമേളയാണ്.
ഫോമാ യൂത്ത് ഫോറം നടത്തുന്ന സ്വരം ഫേസ് ബുക്ക് ഗാന മത്സരത്തിന്റെ വിജയിക്ക് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ സാക്ഷി നിർത്തി പാടുവാനുള്ള അവസരം ഉണ്ടാകും.
രണ്ടാം ഘട്ട രജിസ്ട്രേഷൻ ഡ്രൈ വായ വാക്ക് - ഇൻ ഡേയിലി രജിസ്ട്രേഷൻ ആരംഭിച്ചതോടെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കൂടുതലായി രജിസ്ട്രേഷനായി വിളിച്ചു തുടങ്ങി എന്ന് രജിസ്ട്രേഷൻ കമ്മറ്റിക്കു നേതൃത്വം നൽകുന്ന സിബിയും ബിനുവും പറഞ്ഞു.
2018 ജൂൺ ഇരുപത്തിഒന്ന് മുതൽ ഇരുപത്തിനാല് വരെ ചിക്കാഗോയിൽ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
സമീപിക്കുക - ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.
വിനോദ് കൊണ്ടൂർ ഡേവിഡ്