ന്യു യോര്‍ക്ക്: ഫോമാ കണ്‍ വന്‍ഷന്നു തിരി തെളിയാന്‍ മൂന്നു ദിവസം മാത്രം അവശേഷിക്കെ ആദ്യത്തെ അതിഥിയായി സിനിമാ സംവിധായകന്‍ സിദ്ദിക്ക് ഇന്ന് (തിങ്കള്‍) എത്തുമെന്നു ഫോമാ ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കല്‍ അറിയിച്ചു.
കണ്‍ വന്‍ഷന്റെ നാലു ദിവസവും അദ്ധേഹം വിവിധ പരിപാടികളില്‍ പങ്കെടുക്കും. പല വേദികളില്‍ ജനങ്ങളുമായി സംവദിക്കും.
സിദ്ദിക്കിന്റെ വരവിനു പ്രത്യേക ഉദ്ദേശവുമുണ്ട്. കണ്‍ വന്‍ഷനിലെ കലാവേദിയില്‍ തിളങ്ങുന്ന ഒന്നോ അതിലധികമോ കുട്ടികള്‍ക്കു തന്റെ സിനിമയില്‍ അവസരം നല്‍കുമെന്ന് മുന്‍പ് അദ്ധേഹം വാഗ്ദാനം ചെയ്തിരുന്നു.അത്പാലിക്കാനാണ് അദ്ധേഹം എത്തുന്നത്.
അതിനാല്‍ ഇത്തവണഫോമാ വേദിയില്‍ ഒന്നോ അതിലധികമോ താരങ്ങള്‍ പിറന്നു വീഴാം.
മലയാളത്തിലും തമിഴിലും ഹിന്ദിയിലുംസിദ്ദിക്ക് എടുത്ത എല്ലാ സിനിമകളും ഹിറ്റാണ്. ഒന്നു പോലും പരാജയപ്പെട്ടിട്ടില്ല. ഭാസ്‌കര്‍ ദ് റാസ്‌കല്‍ തമിഴില്‍ തകര്‍ത്തോടുന്നു. അത് ഹിന്ദിയിലും നിര്‍മ്മിക്കുന്നു.
സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ രാംജി റവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, തുടങ്ങിയവ ലലിനൊപ്പവും ബോഡിഗാര്‍ഡ് പോലുള്ളവ സ്വന്തമായുംസ്രുഷ്ടിച്ചതാണ്. എണ്‍പതുകള്‍ മുതല്‍ഏറ്റവും വിജയം നേടിയ പല സിനിമകളുടേയും കഥ പലപ്പോഴും സിദ്ദിഖിന്റേതായിരുന്നുവെന്നു പലര്‍ക്കും അറിയില്ല.
ഫാസില്‍ കണ്ടെത്തിയ ഈ പ്രതിഭ വന്‍ വിജയം നേടുന്ന സിനിമകള്‍ സ്രുഷ്ടിക്കുമ്പോഴും വിനയവും ജനങ്ങളുമായുള്ള ബന്ധവും കൈവിടുന്നില്ല എന്നതാണു അദ്ധേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
അത്തരമൊരു സംവിധായകന്‍ റോളുമായി തേടിയെത്തുന്ന കലാപ്രതിഭകള്‍ക്ക് വലിയ ഭാവി പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഫോമാ വേദി അതിനു കാരണമായി എന്നതില്‍ ഫോമക്കും അഭിമാനിക്കാം.
ഫോമാ വേദിയില്‍ പിറന്നു വീഴുന്ന താരം ആര്? നമുക്ക് കാത്തിരിക്കാം.
ഷോകള്‍ സ്‌പൊണ്‍സര്‍ ചെയ്യുന്ന ഷാജി, ജോമോന്‍ എന്നിവര്‍ മുന്‍ കൈ എടുത്താണു സിദ്ദിക്കിനെ കൊണ്ടു വരുന്നത്