• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ കണ്‍ വന്‍ഷന്റെ കേളികൊട്ടുയരുന്നു; ചലോ ചിക്കാഗോ, ജൂണ്‍ 21-24

ചിക്കാഗോ: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു സമാപനമായി.ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) ഒരുക്കുന്ന മാങ്കത്തിനു കൊടി ഉയരാന്‍ ഇനി ദിനങ്ങള്‍ മാത്രം. ജൂണ്‍ 21 മുതല്‍ മൂന്നു ദിനരാത്രങ്ങള്‍ചിക്കാഗോ ഉല്‍സവ വേദിയാവുന്നു.

ഫോമാ വേദിയില്‍ ഉയര്‍ത്താന്‍ ഇതാദ്യമായി സ്വന്തം പതാകയും രൂപകല്പന ചെയ്തിരിക്കുന്നു.വിവേകാനന്ദ നഗറില്‍ കണ്‍ വന്‍ഷന്‍ വേദിക്ക് സമീപം സജ്ജമാക്കുന്ന കൊടിമരത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കണ്‍ വന്‍ഷന്‍ ഉദ്ഘാടകന്‍ കേന്ദ്രമന്ത്രി അല്‌ഫോന്‍ സ് കണ്ണന്താനവുംചേര്‍ന്ന് കൊടി ഉയര്‍ത്തും. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ശശി തരൂര്‍ എം.പിയും ഫോമാ ഭാരവാഹികളും ചേര്‍ന്ന് കൊടി ഇറക്കുന്നതോടെ കണ്വന്‍ഷനു സമാപനം കുറിക്കും.

ബാങ്ക്വറ്റില്‍ വച്ച് പുതിയ ഭാരവാഹികള്‍ക്ക് അധികാര കൈമാറ്റത്തിന്റെ സൂചനയായി പതാക കൈമാറും. മൂന്നു രാജ്യങ്ങളുടെ ദേശീയപതാകള്‍ ചേര്‍ത്താണു ഫോമായുടെ പതക തയ്യാറാക്കിയത്. ഇന്ത്യയുടെ ത്രിവര്‍ണപതാകയിലെ നിറങ്ങള്‍, നടുക്ക് അശോക ചക്രത്തിനു പകരം ഫോമാ എംബ്ലം, ഇടത്തു മുകളിലായി അമേരിക്കന്‍ ദേശീയ പതാക, വലത്ത് കാനഡയുടെ ദേശീയ പതാക എന്നിവ ചേരുമ്പോള്‍ ഫോമായുടെ പതകയായി.. മൂന്നു രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പതാക തന്നെ അപൂര്‍വമയിരിക്കും.

ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ നടക്കുന്ന കണ്‍ വന്‍ഷന്‍ പ്രതീക്ഷയിലും മികവുറ്റതായിരിക്കുമെന്നു പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. ജനപങ്കാളിത്തവും കൂടി. കണ്‍ വന്‍ഷന്‍ ഹോട്ടലിനു പുറമെ സമീപ ഹോട്ടലിലേക്കും രജിസ്‌ടേഷന്‍ വേണ്ടി വന്നു എന്നത് ഇതാദ്യ സംഭവം.

കേന്ദ്ര മന്ത്രി അല്ഫോന്‍സ് കണ്ണന്താനം, ശശി തരൂര്‍ എം.പി. എന്നിവര്‍ക്കു പുറമേ രാജു ഏബ്രഹാം എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ. മുന്‍ മന്ത്രി ബിനോയ് വിശ്വം എന്നിവരും എന്നിവരും എത്തുന്നു.
വിനോദവും വിജ്ഞാനവുമായി ഫാ. ജോസഫ് പുത്തന്‍പുരയില്‍, ജയരാജ് വാര്യര്‍, ഗോപിനാഥ് മുതുകാട്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരും വരുന്നു
ചിക്കാഗോ കോണ്‍സല്‍ ജനറല്‍ നീതാ ഭൂഷന്‍, കോണ്‍ഗ്രസംഗം രാജാ ക്രുഷ്ണമൂര്‍ത്തി തുടങ്ങി പ്രാദേശിക നേതാക്കളും പങ്കെടുക്കും

ഇതിനു പുറമെ സിനിമാ സംവിധായകന്‍ സിദ്ദിക്കിന്റെ വരവിനുമുണ്ട് പുതുമ. കണ്‍ വന്‍ഷനിലെ കലാവേദിയില്‍ തിളങ്ങുന്ന ഒന്നോ അതിലധികമോ കുട്ടികള്‍ക്കു തന്റെ സിനിമയില്‍ അവസരം നല്‍കുമെന്ന വാഗ്ദാനം പാലിക്കാനാണ് അദ്ധേഹം എത്തുന്നത്. ഫോമാ വേദിയില്‍ ഒന്നോ അതിലധികമോ താരങ്ങള്‍ പിറന്നു വീഴാം. സിദ്ദിക്ക് എടുത്ത എല്ലാ സിനിമകളും ഹിറ്റാണ്. ഒന്നു പോലും പരാജയപ്പെട്ടിട്ടില്ല. അതിനാല്‍ അത്തരമൊരു സംവിധായകന്‍ റോളുമായി തേടിയെത്തുന്ന കലാപ്രതിഭകള്‍ക്ക് വലിയ ഭാവി പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഫോമാ വേദി അതിനു കാരണമായി എന്നതില്‍ ഫോമക്കും അഭിമാനിക്കാം.

നാട്ടില്‍ നിന്നു കൂടുതല്‍ രാഷ്ട്രീയക്കാരെ കൊണ്ടുവരുന്നതിനോട് താല്പര്യമില്ലായിരുന്നുവെന്ന് ബെന്നി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വരുന്നവര്‍ അമേരിക്കന്‍ മലയാളികളുടെ ഉറ്റ സുഹ്രുത്തുക്കളാണ്. അവരുടെ വരവില്‍ സന്തോഷവും അഭിമാനവുമുണ്ട്.

പതിവിനു വിപരീതമായി ചിരി അരങ്ങ് നയിക്കുന്നത് ഹാസ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ഇത്തവണ ചിരിയും ചിന്തയും എന്നു പേരിട്ട ഈ പരിപാടിക്കു നായകരാവുകഫാ. ജോസഫ് പുത്തപുരയില്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരാണു. കണ്‍ വന്‍ഷനിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നാണിത്.

ജൂണ്‍ 21 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഘോഷയാത്രയോടെ കണ്‍വന്‍ഷനു തുടക്കം. തുടര്‍ന്ന് 201 വനിതകളുടെ തിരുവാതിര. 101 പേരുടെ ചെണ്ടമേളം.മന്ത്രികണ്ണന്താനം കണ്വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

രാത്രി 9 മണിക്ക് ജനറല്‍ ബോഡിയും, മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയും നടക്കും. 10 മണി മുതല്‍ ചിക്കാഗോസംഘടനകളുടെ വക വെല്‍ക്കം പ്രോഗ്രാം. 

ജൂന്‍ 22 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ ഇലക്ഷന്‍. മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ഷാജി എഡ്വേര്‍ഡ്, ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നിവരാണ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍. വാശിയേറിയ ഇലക്ഷന്‍ ഇതിനകം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

ഒട്ടേറെ പരിപാടികള്‍ അരങ്ങേറുന്നത് വെള്ളിയാഴ്ചയാണ്. പരിപാടികളുടെ എണ്ണം കൂടിയതിനാല്‍ സമയം കുറയ്ക്കേണ്ടിവന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ സ്റ്റേജ് 2-ല്‍ യൂത്ത് പ്രോഗ്രാമും നടക്കും

ഫോമാ ക്വീന്‍, വനിതാരത്‌നം, ബസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍ എന്നിവ ഇത്തവണത്തെ പ്രത്യേക ഷോ തന്നെയായിരിക്കും. അതിനു പുറമെ ഡ്രാമാ മത്സരവും മുതിര്‍ന്നവരുടെ കലാമത്സരവും ഉണ്ടായിരിക്കും. മുതിര്‍ന്നവരുടെ 5 ടീമുകളാണ് 15 മിനിറ്റ് വീതമുള്ള പ്രോഗ്രാമുകളില്‍ മാറ്റുരയ്ക്കുക. ഇപ്രാവശ്യത്തെ പുതിയ പരിപാടിയാണിത്.

വെള്ളിയാഴ്ച രാത്രി സ്റ്റീഫന്‍ ദേവസിയുടെ കച്ചേരിയാണ് മുഖ്യം. ഇതാദ്യമായി ഒമ്പതംഗ ടീമുമായാണ് സ്റ്റീഫന്‍ ദേവസിഎത്തുന്നത്.

നഴ്‌സിംഗ്, വനിതാ ഫോറം, മാധ്യമം, ബിസിനസ്, സാഹിത്യം, മത സ് ഹാര്‍ദം തുടങ്ങി വിവിധ സമ്മേളനങ്ങളാണു വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ വേദികളില്‍ അരങ്ങേറുക.നഴ്‌സിംഗ് സെമിനാറിനു വനിതാ പ്രതിനിധി ബീന വള്ളിക്കളവും, വിമന്‍സ് ഫോറം സമ്മേളനത്തിനു ഡോ. സാറാ ഈശോയും നേതൃത്വം നല്‍കും. ബിസിനസ്, മീഡിയ, സാഹിത്യം തുടങ്ങി വിവിധ സെമിനാറുകള്‍ നടക്കും. 

ശനിയാഴ്ച അഞ്ചുമണിക്കാണ് സമാപന സമ്മേളനം. ശശി തരൂര്‍ എം.പി മുഖ്യാതിഥി. രാത്രി പിന്നണി ഗായകന്‍ വിവേകാനന്ദ് ടീം, ജയരാജ് വാര്യര്‍, തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഷോ.ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ.

കണ്‍വന്‍ഷനിലെ ഭക്ഷണം എല്ലാം ഏര്‍പ്പാടാക്കി കഴിഞ്ഞു. രാവിലെ മലയാളി ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്ക് വിവിധതരം ഭക്ഷണം ഫുഡ് കോര്‍ട്ടില്‍ലഭ്യം. രാത്രി ഡിന്നര്‍ അമേരിക്കന്‍. തയ്യാറാക്കിയ ഒരു പ്ലേറ്റ് ഭക്ഷണം വിളമ്പുന്നതിന് മാത്രം 24 ഡോളര്‍ ആണ് ചിലവ്. യൂണിയന്‍ ശക്തമെന്നര്‍ഥം. ഉച്ചഭക്ഷണം കൗണ്ടറില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. 

മലബാര്‍ കേറ്ററിംഗ്, കുസിന്‍ ഓഫ് ഇന്ത്യ എന്നിവയാണ് കേരളാ/നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണം ഒരുക്കുന്നത്. ഏതു സമയത്തും ഇന്ത്യന്‍ ലഘുഭക്ഷണം വാങ്ങാന്‍ പറ്റുന്ന സംവിധാനവുമുണ്ട്. ബാങ്ക്വറ്റിനു മികച്ച ഭക്ഷണം നല്‍കും.

കണ്‍വന്‍ഷന് മികച്ച സ്പോണ്‍സര്‍മാരെ കിട്ടിയതും ഭാഗ്യമായി. സ്‌കൈലൈന്‍ ആണ് ഗ്രാന്റ് റോയല്‍ പേട്രന്‍. ജോയ് അലൂക്കാസ് റോയല്‍ പേട്രന്‍. മാസ് മ്യൂച്വലിന്റെ ജോര്‍ജ് ജോസഫ് ആണ് ഗ്രാന്റ് സ്പോണ്‍സര്‍.

ഫോമാ പ്രസിഡന്റായി കണ്‍ വന്‍ഷനെത്തുന താന്‍ മുന്‍ പ്രസിഡന്ന്റ്റായാണ് കണ്‍ വന്‍ഷന്‍ വിട്ടിറങ്ങുക എന്നു ബെന്നി പറഞ്ഞു. അതില്‍ ഖേദമൊന്നുമില്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ സംതൃപ്തി ഉണ്ടു താനും. സംഘടനയ്ക്ക് ദോഷകരമായ ഒന്നും ചെയ്തിട്ടില്ല. വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ നോക്കിയില്ല. ആരെയും ഒഴിവാക്കിയില്ല. സ്ഥാനമൊഴിഞ്ഞ ശേഷവുംഫോമയില്‍ സജീവമായി തുടരും.... ബെന്നി പറഞ്ഞു

ഫോമ കണ്‍വന്‍ഷന്‍ വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ സംതൃപ്തിയോടെ കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളവും, വൈസ് ചെയര്‍ ജോസ് മണക്കാട്ടും. ഹോട്ടലിലെ മുറി തീര്‍ന്നു. അടുത്ത ഹോട്ടലിലേക്ക് ബുക്കിംഗ്. ഇത് ആദ്യത്തെ സംഭവമാണ്. എല്ലാ രീതിയിലും കണ്‍വന്‍ഷന്‍ വിജയകരമാകുമെന്നതിന്റെ തെളിവ് തന്നെ. 

അതുപോലെ തന്നെ വാക്ക് ഇന്‍ രജിസ്‌ട്രേഷനും മുന്നേറുന്നു. കണ്‍വന്‍ഷന്‍ തുടങ്ങുന്ന ജൂണ്‍ 21-നു പങ്കെടുക്കാന്‍ 100 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. വെള്ളി, ശനി ദിവസങ്ങളില്‍ 150 ഡോളര്‍ വീതം. മൂന്നു ദിവസംകൂടി ഒരുമിച്ചാണെങ്കില്‍ 300 ഡോളര്‍. 

കണ്‍വന്‍ഷനില്‍ കൂടുതല്‍ പേര്‍ വരുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. അതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ മുപ്പതോളം കമ്മിറ്റികളാണ് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത്. 

ഫോമാ ക്വീന്‍ കമ്മിറ്റി ചെയര്‍ വന്ദന മാളിയേക്കലാണ്. വനിതാരത്‌നം കമ്മിറ്റി കണ്‍വീനര്‍ സിമി ജെസ്റ്റോ. മലയാളി മന്നന്‍ മത്സരത്തിനു ഷോളി കുമ്പിളുവേലിയും, ബെസ്റ്റ് കപ്പിള്‍ മത്സരത്തിനു അനു സ്‌കറിയയും നേതൃത്വം നല്‍കും.

കള്‍ച്ചറല്‍ പ്രോഗ്രാമിനു ബെന്നി കൊട്ടാരത്തില്‍ നേതൃത്വം നല്‍കുന്നു. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് കമ്മിറ്റി അഞ്ച് അവാര്‍ഡു ജേതാക്കയാണ് തെരെഞ്ഞെടുക്കുക. മികച്ച ക്രുഷിക്കാരനും ഇത്തവണ അവാര്‍ഡുണ്ടാകും.

വിന്‍സെന്റ് പാലത്തിങ്കലാണ് ബിസിനസ് സെമിനാര്‍ നയിക്കുക. തിരുവാതിര-റോസ് വടകര, ഡ്രാമാ മല്‍സരം-സജി കൊല്ലാപ്പാറ, ഘോഷയാത്ര ജോസ് മുണ്ടപ്ലാക്കല്‍, പൊളിറ്റിക്കല്‍ ഫോറം - റോയി മുളങ്കുന്ന്. ഗ്രമസംഗമം, നഗരസംഗമം- തോമസ് കോശി, കിഡ്സ് ആക്റ്റിവിറ്റീസ്-മിനി നായര്‍. മെമ്മോറിയല്‍ കമ്മിറ്റിക്ക് സ്റ്റാന്‍ലി കളത്തില്‍ നേതൃത്വം നല്‍കും.

പതിവിനു വിപരീതമായി സൂവനീര്‍ ഇത്തവണ കണ്വന്‍ഷനില്‍ വച്ചു തന്നെ ലഭിക്കും. രജിസ്ട്രെഷനും മറ്റും നീണ്ട ക്യൂ ഒന്നും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.

അമേരിക്കയിലുള്ള കലാകാര്‍ന്മാര്‍ക്ക് അവസരമൊരുക്കുന്നതിനു പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. നമ്മുടെ ആളുകള്‍ക്ക് നാം അവസരം ഒരുക്കിയില്ലെങ്കില്‍ വേരെ ആര്നല്‍കും?

ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഇനി അതിഥികള്‍ എത്തിയാല്‍ മതി. ഞങ്ങള്‍ റെഡി-കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളവും, വൈസ് ചെയര്‍ ജോസ് മണക്കാട്ടും പറയുന്നു

Top