ഹ്യൂസ്റ്റന്‍: ആസന്നമായ ചിക്കാഗൊഫോമാ കണ്‍വന്‍ഷനിലേക്ക് ഫോമാ സൗത്ത് വെസ്റ്റ്‌റീജിയന്റെ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 9-ാംതീയതി വൈകൂന്നേരംഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള ദേശിറസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ കൂടിയയോഗത്തില്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങളേയും സജ്ജീകരണങ്ങളേയും പറ്റി സജീവവും വിശദവുമായ ചര്‍ച്ചകള്‍ നടത്തി. ഫോമാ നാഷണല്‍ കമ്മറ്റി അംഗം തോമസ്മാത്യുവിന്റെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ ഫോമസ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ അടക്കം പല പ്രമുഖരും പങ്കെടുത്തു. സമീപകാലത്ത് നിര്യാതരായ ഹ്യൂസ്റ്റന്‍ നിവാസികള്‍ ശ്രീ ഫ്രാന്‍സിസ് ഇല്ലികാട്ടിലിനും ശ്രീമതി ലിസി ജയിംസ് ഐക്കരേത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.
ബേബി മണക്കുന്നേല്‍ സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ ഒരു കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന സുരേഷ് രാമകൃഷ്ണന്‍ ചിക്കാഗൊ കണ്‍വന്‍ഷന്‍ പരിപാടികളെ പറ്റി ഒരു സംക്ഷിപ്തവിവരണം നല്‍കി. കാലിഫോര്‍ണിയായില്‍ നിന്നെത്തിയ ജോസഫ് ഔസൊ, ഡിട്രോയിറ്റില്‍ നിന്നെത്തിയതോമസ് കര്‍ത്തനാള്‍ എന്നീ സമുന്നതരായ ഫോമാ നേതാക്കള്‍ക്ക്‌യോഗത്തില്‍ ഒരു സമുചിതമായസ്വീകരണവും നല്‍കി.
കണ്‍വന്‍ഷന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പോലുംസൗത്ത്‌വെസ്റ്റ്‌റീജിയനില്‍ നിന്ന് കണ്‍വന്‍ഷനില്‍ പോകാനുള്ളവരുടെറജിസ്‌ട്രേഷന്‍ ധാരാളമായിഎത്തിക്കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സൗത്ത്‌വെസ്റ്റ്‌റീജിയന്റെറീജിയണല്‍ വൈസ് പ്രസിഡന്റായി മല്‍സരിക്കുന്ന തോമസ് ഓലിയാന്‍കുന്നേല്‍ ഫോമാ കണ്‍വന്‍ഷന്റെ വിജയത്തിനായിഫോമയുടെമറ്റ്എല്ലാറീജിയനുകളുമായിതോളോടുതോള്‍ചേര്‍ന്നുനിന്നുസൗത്ത്‌വെസ്റ്റ്‌റീജിയനും മുന്‍നിരയില്‍തന്നെ പ്രവര്‍ത്തിക്കേണ്ടതിന്റെആവശ്യകതയിലേക്ക്ഊന്നല്‍ നല്‍കിയാണ് പ്രസംഗിച്ചത്.
തോമസ് കര്‍ത്തനാള്‍, ജോസഫ് ഔസൊ, ശശിധരന്‍ നായര്‍, എം.ജി. മാത്യും, ബാബു സക്കറിയ, തോമസ്മാത്യു, തുടങ്ങിയവര്‍ഫോമയുടെഅടുത്ത കണ്‍വന്‍ഷന്‍ ടെക്‌സാസിലെഡാലസ് നഗരത്തിലാകുന്നതിനെ പിന്തുണച്ചും അതിനാല്‍തന്നെ ഈ മേഖലയില്‍ നിന്നുള്ളവരുടെവിജയം അനിവാര്യമാണെന്നുംചൂണ്ടിക്കാട്ടി പ്രസംഗിച്ചു.മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്‌ജേഷ്വാ ജോര്‍ജ്, സംഘാടകനും മാധ്യമപ്രവര്‍ത്തകനുമായ എ.സി.ജോര്‍ജ് എന്നിവര്‍ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കണ്‍വന്‍ഷനും എല്ലാവിജയ ആശംസകളും നേര്‍ന്നുകൊണ്ട് സംസാരിച്ചു.
തെരഞ്ഞെടുപ്പുകള്‍ എത്ര വാശിയേറിയതാണെങ്കിലുംഅത്‌സൗഹൃദ അന്തരീക്ഷത്തിലായിരിക്കണമെന്നുംതെരഞ്ഞെടുപ്പിനുശേഷം വിജയിച്ചവരും തോറ്റവരും ഒറ്റക്കെട്ടായി ഫോമക്കും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഇരുവരുംഎടുത്തു പറഞ്ഞു. തുടര്‍ന്നു നടന്ന പൊതുചര്‍ച്ചയില്‍ രാജന്‍ യോഹന്നാന്‍, തോമസ്‌വര്‍ക്കി, ജോര്‍ജ് കോളാചേരി, പ്രേമദാസ്മങ്കുഴി, റോണിജേക്കബ്, ജോസഫ് കെന്നടി, സൈമണ്‍ ചാക്കൊ, റെജി വര്‍ഗീസ്തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.