ഷിക്കാഗോ∙ ഫോമാ ഫാമിലി കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ‘മലയാളി മന്നൻ’ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ടാലന്റ് ഫിലിം സ്റ്റാർ, ജഡ്ജസ് റൗണ്ട് തുടങ്ങി മൂന്നു റൗണ്ടുകളാണുഉള്ളത്. അജി വർഗീസ്, ഡാനീഷ് തോമസ്, ഹരി നമ്പൂതിരി, ജയിംസ് കല്ലറകാണിയിൽ, ജോസഫ്, മാത്യു മുണ്ടയ്ക്കൽ, റോഷൻ മാമ്മൻ എന്നിവരാണ് മലയാളി മന്നൻ പട്ടത്തിനായി മാറ്റുരയ്ക്കുന്നത്.
മത്സരത്തിന് നേതൃത്വം നൽകുന്നത് ഷോളി കുമ്പിളുവേലി ചെയർമാനായുള്ള കമ്മിറ്റിയാണ്. സിജിൽ പാലക്കലോടി, ജോണിക്കുട്ടി പിള്ള വീട്ടിൽ, നോയൽ മാത്യു, സോണി തോമസ്, ഹരികുമാർ, രാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഫോമാ ഫാമിലി കൺവൻഷന്റെ വിജയത്തിനായി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് ട്രഷറർ, ജോസി കുരിശുങ്കൽ, വൈസ് ചെയർപേഴ്സൺ ലാലി കളപ്പുരയ്ക്കൽ, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോ. ട്രഷറർ ജോമോൻ കളപ്പുരയ്ക്കൽ, കൺവൻഷൻ ചെയർമാൻ സണ്ണി വള്ളിക്കുളം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.