ചിക്കാഗോ: എല്ലാ മലയാളികള്‍ക്കും ഒത്തുകൂടാനുള്ള വേദിയാണ് ഫോമാ കണ്‍വന്‍ഷനെന്നും, മതേതര സംഘടനകള്‍ക്കു മാത്രം കഴിയുന്ന കൂട്ടായ്മയാണ് ഇതിന്റെ അടിസ്ഥാന തത്വമെന്നും ഫോമാ പ്രസിഡന്റ് ബന്നി വാച്ചാച്ചിറ ചൂണ്ടിക്കാട്ടി. കണ്‍വന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബെന്നി.
കുറവുകളും കുറ്റങ്ങളും മറന്ന് കണ്‍വന്‍ഷനേയും സംഘടനയേയും വിജയിപ്പിക്കേണ്ടത് നാം ഓരോരുത്തരുടേയും ആവശ്യമാണ്.
മുന്‍കാല നേതാക്കള്‍ വെട്ടിത്തെളിച്ച പാതയില്‍ സഞ്ചരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന്ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. ലോക മലയാളികളുടെ അഭിമാനമായി ഫോമ മാറി.
ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ആയിരുന്നു എം.സി.
ഹര്‍ത്താലിന്റെ ഉത്തരവാദിത്വം തന്റേയും മോന്‍സിന്റേയും തലയില്‍ വെയ്ക്കെണ്ടെന്നു രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു. മറ്റേ പാര്‍ട്ടിയും ഇതുതന്നെയാണ് ചെയ്യുന്നത്. ഫോമ നേടിയ വലിയ ജനപിന്തുണയും അദ്ദേഹം എടുത്തുകാട്ടി.
മന്തി കണ്ണന്താനം പറഞ്ഞപോലെ ഹര്‍ത്താല്‍ അവസാനിപ്പിക്കുന്നതിനോട് യോജിപ്പുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം.എല്‍.എ മോന്‍സ് ജോസഫ് പറഞ്ഞു. പക്ഷെ മന്ത്രിയുടെ പാര്‍ട്ടിയും, വേദിയിലുള്ള എം.,എല്‍.എ രാജു ഏബ്രഹാമിന്റെ പാര്‍ട്ടിയും അതിനു സമവായം ഉണ്ടാക്കണം. നാളെ മാറ്റങ്ങള്‍ ഉണ്ടാകാം.
ജോസഫ് ഗ്രൂപ്പ് എം.എല്‍.എ എന്നു തന്നെ വിശേഷിപ്പിച്ചാല്‍ അതു തെറ്റായി വ്യാഖ്യാനിക്കപ്പെടും. ഇപ്പോള്‍ തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയേയുള്ളൂ.
ഈ രാജ്യത്തോടും നമ്മുടെ മാത്രു രാജ്യത്തോടും നമുക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്നു ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ചൂണ്ടിക്കാട്ടി. നാം ഇവിടെ വെറുതെ എത്തിയവര്‍ എന്നു കരുതരുത്, നമ്മുടെ സാംസ്‌കാരിക പൈത്രുകത്തിന്റെ പ്രഭ ചൊരിയാനും മാത്രുകയാവാനും നമുക്ക് ബാധ്യതയുണ്ട്. ഉണര്‍ന്നു പ്രശോഭിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ദ്ത്യം.
മലയാളി സമൂഹത്തിന്റെ മികവ് കോണ്‍സല്‍ ജനറല്‍ ഡി.ബി പാട്ടീല്‍ എടുത്തു പറഞ്ഞു.
സ്‌കൈലൈന്‍ ബില്‍ഡേഴ്സ് മേധാവി അബ്ദുള്‍ അസീസ് മലയാളികള്‍ കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി.