• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമയുടെ 2020- 2022 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടി. ഉണ്ണികൃഷ്ണനെ നാമനിര്‍ദ്ദേശം ചെയ്തു

ഫോമയുടെ രൂപീകരണ കാലഘട്ടം മുതല്‍ ഫോമയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫ്‌ളോറിഡയില്‍ നിന്നുള്ള ടി. ഉണ്ണികൃഷ്ണനെ മാതൃസംഘടനയായ എം.എ.സി.എഫ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

മലയാളി അസ്സോസ്സിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ 2006-ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, 2009-ല്‍ വൈസ് പ്രസിഡന്റ്, 2010-ല്‍ പ്രസിഡന്റ്, 2014- മുതല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ ങഅഇഎ-നെ അമേരിക്കന്‍ മലയാളി സംഘടനകളുടെ മുന്‍നിരയില്‍ നിലനിര്‍ത്തുവാന്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് സജി കരിമ്പന്നൂര്‍ പ്രസ്താവിച്ചു.

ഫോമയുടെ രൂപീകരണ കമ്മറ്റിയില്‍ 2006-2008 കാലഘട്ടത്തില്‍ യൂത്ത് കമ്മറ്റി മെമ്പറായി പ്രവര്‍ത്തിച്ചിരുന്നു. ആ കാലയളവിലെ ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2007-ല്‍ ചിക്കാഗോയില്‍ നടന്ന ഫോമാ നാഷണല്‍ യൂതത് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍, 2008 ഫെബ്രുവരിയില്‍ കേരളത്തില്‍ 4 ദിവസങ്ങളിലായി നടത്തിയ ഫൊക്കാനാ/ഫോമാ കേരളാ കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍, 2008-2009 കാലഘട്ടത്തില്‍ നടത്തിയ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ നാഷണല്‍ കോ-ചെയര്‍ തുടങ്ങിയവയിലെ പ്രവര്‍ത്തനത്തിലൂടെ മിക്ക അമേരിക്കന്‍ മലയാളി സംഘടനകളുടെയും അഭികാമ്യനായിരുന്നു.

മികച്ച സംഘടനാപാടവമുള്ള ഉണ്ണികൃഷ്ണനെപ്പോലെയുള്ളവര്‍ മുന്നോട്ടു വരുന്നത് സംഘടനയ്ക്ക് നല്ലതായിരിക്കുമെന്ന് ജയിംസ് ഇല്ലിക്കല്‍ അഭിപ്രായപ്പെട്ടു.

എം.എ.സി.എഫിനെ അമേരിക്കയിലെ മികച്ച മലയാളി സംഘടനകളിലൊന്നാക്കി മാറ്റിയതില്‍ വളരെ വലിയൊരു പങ്ക് ഉണ്ണികൃഷ്ണനുമുണ്ടെന്ന് സെക്രട്ടറി ടിറ്റോ ജോണ്‍ പറഞ്ഞു. ഫോമയിലെ മികച്ച അസ്സോസ്സിയേഷനുള്ള അവാര്‍ഡ് നേടിയത് എം.എ.സി.എഫ്. ആണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി റ്റാമ്പായിലെ എല്ലാ മലയാളി പരിപാടികളിലും നിറഞ്ഞുനില്‍ക്കുന്ന ടി. ഉണ്ണിക്കൃഷ്ണന്‍ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി വരുന്നത് എക്കാലത്തും ഫോമയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

പാനലൊന്നുമില്ലെന്നും സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഫോമ എന്ന കുടുംബത്തിലെ എല്ലാവരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം.

വിന്‍സന്‍ പാലത്തിങ്കല്‍, മാത്യു ചെരുവില്‍ തുടങ്ങിയവര്‍ പ്രസിഡന്റായും, ജനറല്‍ സെക്രട്ടറിയായി സ്റ്റാന്‍ലി കളത്തിലും, ട്രഷറാറായി വിനോദ് കോണ്ടൂരും, ജോയിന്റ് സെക്രട്ടറിയായി ജോസ് മണക്കാട്ടും രംഗത്തുണ്ട്.

Top