• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ ഫാമിലി കൺവെൻഷൻ ഔദ്യോഗിക തുടക്കം ആദരാഞ്ജലികളോടെ

ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍ ഓഫ്അമേരിക്കാസ്) ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷൻ 2018 ന്റെ ആരംഭത്തിൽചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയുംഅകമ്പടിയോടെയുള്ള പ്രൗഢഗംഭീരമായ ഘോഷ യാത്ര പ്രധാനവേദിയിൽ എത്തി കഴിഞ്ഞാൽ, വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ അനുഗ്രഹീതമാകുന്ന ഉദ്‌ഘാടനചടങ്ങിന്  പ്രാരംഭമായി  കേരളത്തിലും, ഇന്ത്യയൊട്ടാകെയും, അമേരിക്കൻ മലയാളീസമൂഹത്തിലും ഉൾപ്പെട്ട, കഴിഞ്ഞ രണ്ടുവർഷകാലത്തിനുള്ളിൽ  നമ്മിൽ നിന്നും വേർ പിരിഞ്ഞു പോയ സമാദരണീയർക്കു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരിക്കും, ഉത്ഘാടന സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. ഫോമായുടെ ചരിത്രത്തിൽ ആദ്യമായി കൺവെൻഷൻ വേദിയിൽ ഇത്തരം ഒരുചടങ്ങു വേണം എന്ന ആശയംകൊണ്ടുവന്നത് ഫോമായുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്നെയാണ്.

ഏതു സംരംഭത്തിന്റെയും തുടക്കം ഏങ്ങനെയായിരിക്കും എന്നത് വരാൻപോകുന്ന പരിപാടികളുടെ ഒരു ചൂണ്ടുപലകയാണ്.  അതിനാൽ തന്നെ വളരെയധികം പ്രധാനപ്പെട്ട ഈ ഒരുഅനുസ്മരണ ചടങ്ങിന് നേതൃത്വംകൊടുക്കാൻ  കഴിവുറ്റ ഒരു കമ്മിറ്റിയെതന്നെ തിരഞ്ഞെടുത്തതും ബെന്നിവാച്ചാച്ചിറയുടെ നേതൃത്വ പാടവത്തിലെ ഒരു പൊൻ തൂവൽ ആണ്. ഏല്പിക്കുന്ന എന്ത് കാര്യങ്ങളും  കാര്യക്ഷമമായി ചെയ്യുമെന്ന് തെളിയിച്ച, പ്രഗത്ഭരുംപരിചയ സമ്പന്നരുമായ സ്റ്റാൻലികളത്തിൽ ( ചെയർമാൻ), നിഷാന്ത്നായർ, ജിമ്മി കണിയാലി എന്നിവരാണ് വളരെ പ്രധാനപ്പെട്ട ഈ മെമ്മോറിയംകമ്മിറ്റി അംഗങ്ങൾ.

ഏറ്റവും ചുരുങ്ങിയ സമയത്തിൽ,നമ്മിൽ നിന്നും വേർപിരിഞ്ഞു പോയരാഷ്ട്രീയ, സാഹിത്യ, സിനിമ രംഗത്തെപ്രഗത്ഭരെ  ഉൾകൊള്ളിച്ചു കൊണ്ട്, അവരുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞു കൊണ്ട്  തികച്ചും പ്രൊഫഷണൽ ആയ രീതിയിൽ അവതരിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ചുരുങ്ങിയ സമയത്തിൽ ആരെയും ബോറടിപ്പിക്കാതെ ഈ പരിപാടി നടത്തുക എന്ന ഉത്തരവാദിത്വം ഉള്ളതിനാൽ  ഈ പരിപാടിയിൽ ഉള്പെടുത്തുന്നതെല്ലാം വളരെ  റിസർച്ച് ചെയ്തതിനു ശേഷമായിരിക്കുമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു

ദേശീയ തലത്തിൽ പ്രശസ്തരായിരുന്ന, മലയാളികളോ ഇന്ത്യക്കാരോ ആയ ആരുടെയെങ്കിലും അനുസ്മരണം ഈ ചടങ്ങിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്ക്  അവരുടെ പേര് വിവരം ചെയർമാൻ സ്റ്റാൻലി കളത്തിൽ   (516 318 7175 ), കമ്മിറ്റി അംഗങ്ങൾ ആയ  നിഷാന്ത് നായർ ( 917 636 0520),  ജിമ്മി കണിയാലി   ( 630 903 7680 ) എന്നിവരെ അറിയിക്കാവുന്നതാണ്. ഫോമാ ചിക്കാഗോ അന്താരാഷ്‌ട്ര കൺവൻഷനെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക www.fomaa.net

 

വിനോദ് കൊണ്ടൂർ ഡേവിഡ്

Top