ചിക്കാഗോ: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായ ഇന്ത്യന്‍ നഴ്‌സുമാര്‍ ഇന്നും ഇവിടെ ആരോഗ്യരംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും, ഫോമയുടെ ഇന്റര്‍ നാഷ്ണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്ന നഴ്‌സുമാരെയും കുടുംബങ്ങളെയും, അഭ്യുദയകാംക്ഷികളെയും ഒന്നിച്ച് ചേര്‍ക്കുന്ന ഒരു വേദിയാക്കി ഇത്തവണത്തെ നഴ്‌സസ് സെമിനാര്‍ ഒരുങ്ങുന്നു.
ഔപചാരികമായ ഒരു സമ്മേളനമല്ല, വളരെ പ്രത്യേകതകളോടു കൂടിയ ഒരു ഒത്തു ചേരലാണ് ഉദ്ദേശിക്കുന്നതെന്ന് സെമിനാര്‍ ചെയര്‍പേഴ്‌സന്‍ ബീനാ വള്ളിക്കളം പറഞ്ഞു. ഏവര്‍ക്കും പങ്കാളിത്തം നല്‍കുന്ന രീതിയിലുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കാലിഫോര്‍ണിയായില്‍ നിന്നുള്ള സോളി തോമസും, ഫ്‌ളോറിഡായില്‍ നിന്നുള്ള ഷീലാ ജോസുമാണ് കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച(ജൂണ്‍ 23) ഉച്ചയ്ക്ക് 12 മുതല്‍ 1 മണിവരെയാണ് ഈ ഒത്തുചേരല്‍. കണ്‍വന്‍ഷനില്‍ വരുന്ന എല്ലാ നഴ്‌സുമാരെയും ഇതിലേക്കായി ക്ഷണിയ്ക്കുന്നു.