ചിക്കാഗോ: ചിക്കാഗോയില്‍ അരങ്ങേറുന്ന ഫോമ കണ്‍വന്‍ഷനില്‍ നടത്തപ്പെടുന്ന നാടക മത്സരത്തില്‍ മികച്ച നാടകത്തിന് ക്യാഷ് അവാര്‍ഡ് നല്കുമെന്നു ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.
ബിജു തയ്യില്‍ചിറ, പൗലോസ് കുയിലാടന്, മനോഹര്‍ തോമസ്, നിഷാദ് പൈതുറയില്‍ എന്നിവര്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. മത്സരത്തേക്കാളുപരി കാണികളില്‍ കൗതുകമുണര്‍ത്തുന്ന ടാജ്മഹലും, അനശ്വര നടന്മാരെ അനുസ്മരിക്കുന്ന പെരുന്തച്ചനും മത്സരത്തിന്റെ പ്രത്യേകതകളാണ്.
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയില്‍ നാടക മത്സരം അരങ്ങേറും. ഷിക്കാഗോയില്‍ വരൂ...ആഗ്രയില്‍ പോകാതെ ടാജ്മഹല് കാണാം. ഹൃദയബന്ധത്തിന്റെ കഥപറയുന്ന ദൃശ്യാവിഷ്കാരം ദര്‍ശിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.