• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സേവന സന്നദ്ധതയും കര്‍മ്മശേഷിയും കൈമുതലായി ഫോമാ ജോ. സെക്രട്ടറി സ്ഥാനാര്‍ഥി സാജു ജോസഫ്

ചേരിപ്പോര് ഇത്രയധികം രൂക്ഷമായിരുന്നില്ലെങ്കില്‍ ഫോമാ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ ജയിക്കാന്‍ സര്‍വ്വധാ യോഗ്യനായ സ്ഥാനാര്‍ഥിയായിരുന്നു സാജു ജോസഫ്. മലയാളികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ ഇത്രയധികം സജീവമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചിലരേയുള്ളൂ. 

അടുത്തയിടയ്ക്ക് ബാങ്കുദ്യോഗസ്ഥന്‍ സന്ദീപ് തോട്ടപ്പള്ളിയും ഭാര്യയും രണ്ടു മക്കളും ഈല്‍ നദിയില്‍ കാണാതായതു മുതല്‍ സാജുവിന്റെ സേവനം മലയാളി സമൂഹം നേരിട്ടറിഞ്ഞതാണ്. കുടുംബത്തെ കാണാനില്ലെന്നറിഞ്ഞതു മുതല്‍ അമേരിക്കന്‍ അധികൃതരുമായും ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് തെരച്ചിലിനും മറ്റു കാര്യങ്ങള്‍ക്കുമെല്ലാം തുടക്കം കുറിച്ചത് സാജുവായിരുന്നു. സന്ദീപിന്റെ കുടുംബാംഗങ്ങള്‍ അധിക്രുതരുമായി ബന്ധപ്പെട്ടതും സാജു മുഖേനയാണ്. അന്ന് അതേപറ്റി എഴുതുന്നതു പോലും സാജു വിലക്കുകയായിരുന്നു

കോണ്‍സുലേറ്റുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടാവുമ്പോഴും മലയാളികള്‍ വിളിക്കുന്നത് സാജുവിനെ തന്നെ. കോണ്‍സുലേറ്റ് അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാജു പാസ്പോര്‍ട്ട്, ഇമിഗ്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച നിയമങ്ങളില്‍ വിദഗ്ധനുമാണ്.

ഫോമായുടെ 2018 -20 നേതൃത്വ നിരയില്‍ കഠിനാധ്വാനിയും സദാ കര്‍മ്മനിരതനുമായ സാജു തികച്ചും ഒരനുഗ്രഹമായിരിക്കും എന്ന് മങ്ക പ്രസിഡണ്ട് ബീന നായര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി

ഇലക്ഷനില്‍ നില്‍ക്കുമെന്ന് താന്‍ വളരെ നേരത്തെ പ്രഖ്യാപിച്ചതാണെന്ന് സാജു പറയുന്നു. സൗഹൃദപൂര്‍ണ്ണമായ മത്സരം മാത്രമേ ലക്ഷ്യമുള്ളൂ. അവകാശ വാദങ്ങള്‍ നിരത്താനോചെളി വാരിയെറിയാനോ ഒന്നും തയ്യാറല്ല.

ചങ്ങനാശേരി സ്വദേശിയായ സാജു സ്‌കൂള്‍ കാലത്ത് ബാലജനസഖ്യത്തില്‍ സജീവമായിരുന്നു. കോളജില്‍ പ്രീഡിഗ്രി പഠനകാലത്തും യൂണിയനില്‍ സജീവം. തമിഴ്നാട്ടില്‍ എന്‍ജിനീയറിംഗ് പഠനം നടത്തുമ്പോള്‍ ആര്‍ട്സ് ക്ലബ് നേതാവ്. 

കംപ്യൂട്ടര്‍ എന്‍ജീനീയറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 2005-ല്‍ അമേരിക്കയിലെത്തി. വന്ന കാലം മുതല്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) പ്രവര്‍ത്തകന്‍. തുടര്‍ന്നു സെക്രട്ടറി, പ്രസിഡന്റ്. ഈ സ്ഥാനങ്ങളിലെത്തുന്ന പ്രായം കുറഞ്ഞവരിലൊരാള്‍. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗം. സാജുവിന്റെനേത്രുത്വത്തില്‍ 30,000-ല്‍ പരം ഡോളര്‍ സമാഹരിച്ചു. അതു കേരളത്തില്‍ മുന്നൂറില്‍പ്പരം കുട്ടികള്‍ക്ക് പഠന സഹായമായി. ഈ സഹായ പദ്ധതികള്‍ സംഘടനയുടെ തുടര്‍ പ്രോഗ്രാമാണ്.

നേപ്പാളില്‍ ഭൂകമ്പമുണ്ടായപ്പോള്‍ നേപ്പാളി അസോസിയേഷനുമായി സഹകരിച്ച് മരുന്നുകളും വസ്ത്രങ്ങളുമൊക്കെ സമാഹരിച്ച് അയച്ചു കൊടുത്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ സന്ദര്‍ശിച്ചപ്പോള്‍ അത്താഴ വിരുന്നില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമായ നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റിന്റെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അന്ന് സാധിച്ചു. അതിനു ഫലവുമുണ്ടായി. സാന്‍ഫ്രാന്‍സിസ്‌കോ- ഡല്‍ഹി നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റ് എയര്‍ഇന്ത്യ തുടങ്ങി. ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കും കണക്ഷന്‍ കിട്ടും. ടിക്കറ്റ് നിരക്കിലും കുറവു വന്നു.

ഇപ്പോള്‍ നാഷണല്‍ കമ്മിറ്റി അംഗമായ സാജു ഫോമ നേതൃത്വത്തോടൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞവര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ സാജുവിന്റെ നേത്രുത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിവല്‍ വലിയ വിജയമായിരുന്നു. അതുപോലെ 20/20 ക്രിക്കറ്റ് മാതൃകയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 12 ടീമുകള്‍ പങ്കെടുത്തു.

വെസ്റ്റേണ്‍ റീജിയനില്‍ നിന്നു ഫോമയില്‍ രണ്ട് അസോസിയേഷനുകള്‍ പുതുതയി ചേര്‍ന്നു. 70ല്‍ പരം കുടുംബങ്ങള്‍കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഫോമ സാരഥികള്‍ വരാതെതന്നെ മികച്ച രജിസ്ട്രേഷന്‍ ലഭിച്ചത് ഈ റീജിയണിലാണ്. ഫോമ പ്രസിഡന്റ് ബന്നി വാച്ചാച്ചിറയും മറ്റും ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.

റീജിയനില്‍ നിന്നു 73 ഡെലിഗേറ്റുകളുണ്ട്. റീജിയനില്‍ നിന്നു പൂര്‍ണ പിന്തുണയുണ്ട്. റീജന്‍ ഒറ്റക്കെട്ടാണ്. 

ഡാലസില്‍ ഹരി നമ്പൂതിരി ചെയര്‍മാനായി യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് നടത്തിയപ്പോള്‍ സാജു കോ- ചെയറായിരുന്നു. വിജയിച്ചാല്‍ അടുത്ത സമ്മിറ്റ് സാക്ഷാല്‍ സിലികോണ്‍ വാലിയില്‍ തന്നെ നടത്തും. അതുപോലെ തന്നെ ഒരു കേരളോത്സവം സംഘടിപ്പിക്കാനും ആഗ്രഹിക്കുന്നു. കലാപരിപാടികളും ഭക്ഷണവും വിനോദ പരിപാടികളുമായുള്ള ഒരു കാര്‍ണിവല്‍ ആണ് ലക്ഷ്യം. ക്രിക്കറ്റ് ടൂര്‍ണമെന്റ്, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് എന്നിവ നടത്താനും താത്പര്യപ്പെടുന്നു. ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് സാന്‍ഹൊസെയില്‍ നടത്താന്‍ പ്രവര്‍ത്തിക്കും.

കഴിഞ്ഞ വര്‍ഷത്തെ യൂത്ത് ഫെസ്റ്റിവലിന്റെ മിച്ചംവന്ന തുക മുഴുവന്‍ വനിതാ ഫോറത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയായിരുന്നു. 

2008 ല്‍ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാജുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബേ മലയാളി ആര്‍ട് സ് ആന്‍ഡ്സ്പോര്‍ട് സ് ക്ലബ് ഇക്കഴിഞ്ഞ ഒന്‍പതു വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷി ച്ച് ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയതിന് ഫ്രീ മോണ്ട്സിറ്റി യുടെ പ്രത്യേക അംഗീകാരം ഈ ക്ലബ്ബിനു ലഭിക്കുകയുണ്ടായി . മുതിര്‍ന്നവര്‍ക്കായിക്രിക്കറ്റ്, സോക്കര്‍, വോളി ബോള്‍, ബാറ്റ് മിന്റെന്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പംകുട്ടികള്‍ക്കുള്ള പ്രത്യേക കായിക പരിശീലന പരിപാടികളും മത്സരങ്ങളുംനടത്തുന്നു എന്നത് ഈ ക്ലബ് നെ ഏറെ വ്യത്യസ്തമാക്കുന്നു . 

ഫോമാ ലീഗല്‍ ഫോറം, പൊളിറ്റിക്കല്‍ ഫോറം എന്നിവയിലുംസജീവമാണ്. 

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക വേളയില്‍ അഞ്ചു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെ ഒത്തിണക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് 'ദക്ഷിണ്‍ ഫെസ്റ്റ്' എന്ന കല സാംസ്‌കാരിക മേള സംഘടിപ്പിച്ചതിന്റെ അണിയറ ശില്പി സാജു ആയിരുന്നു. അയ്യായിരത്തില്‍ പരംജനങ്ങള്‍ പങ്കെടുത്ത ഈ മേളയ്ക്ക് ചുക്കാന്‍ പിടിച്ച്സാജു വിന്റെ നേതൃത്വത്തിലുള്ള മലയാളി സമൂഹം ഏറെ ശ്രദ്ധേയ മായ സേവനം കാഴ്ച്ച വെച്ചു . 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറെ ഗൗരവമായി സാജു ഏറ്റെടുത്തു.

ഫോമാ ലാസ് വെഗാസ് കണ്‍വെന്‍ഷനില്‍ ജോണ്‍ കൊടിയന്‍ സംവിധാനം ചെയത്മങ്ക അവതരിപ്പിച്ച നാടകത്തില്‍ ഒരു പ്രധാന വേഷം സാജു അവതരിപ്പിക്കുകയുണ്ടായി. 

Top