ചിക്കാഗോ: പ്രവാസി മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ പ്രതിഫലിക്കുന്ന, ഗൃഹാതുരതയുടെ സ്മരണകള്‍ നെഞ്ചോടുചേര്‍ത്തുവച്ച്, അക്ഷരങ്ങള്‍കൊണ്ട് മേല്‍ക്കൂര തീര്‍ത്ത, ഫോമയുടെ 2018 സ്മരണിക പ്രകാശനത്തിനു തയാറായിക്കഴിഞ്ഞതായി ഫോമ സുവനീര്‍ ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് മാത്യു, എഡിറ്റര്‍ സജി കരിമ്പന്നൂര്‍ എന്നിവര്‍ അറിയിച്ചു.
അമേരിക്കയിലേയും കേരളത്തിലേയും സാഹിത്യ- സാംസ്കാരിക നായകന്മാരുടെ കലാസൃഷ്ടികളെ സമന്വയിപ്പിച്ചുകൊണ്ട് സ്മരണിക കൃത്യ സമയത്ത് വെളിച്ചംകാണുവാന് സാധിച്ചത് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ അക്ഷീണം പ്രയത്നംകൊണ്ടുകൂടിയാണ്. ലോക മലയാളികളുടെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരിക്കും ഫോമ 2018 വിശേഷാല്‍പതിപ്പ്.
വിശിഷ്ടാതിഥികളേയും, പ്രതിനിധികളേയും വരവേല്‍ക്കാന്‍ ചിക്കാഗോ നഗരം സജ്ജമായിക്കഴിഞ്ഞു. അതുവഴി ഫോമ സുവനീര്‍ 2018 ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ലായി മാറും.